ആര്യഭട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആര്യഭട്ട
Aryabhata Satellite.jpg
സംഘടന ഐ.എസ്.ആർ.ഓ
Mission type Astrophysics
Satellite of ഭൂമി
വിക്ഷേപണ ദിവസം ഏപ്രിൽ 19 1975
Carrier Rocket Cosmos-3M
NSSDC ID 1975-033A
ഭാരം 360.0 kg
Power 46 W from solar panels
Orbital elements
Regime LEO
Inclination 50.7º
Orbital period 96 minutes
Apoapsis 619 കിലോമീറ്ററുകൾ (385 മൈ.)
Periapsis 563 കിലോമീറ്ററുകൾ (350 മൈ.)

ഭാരതത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമാണ് ആര്യഭട്ട. എ.ഡി 5ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആര്യഭടൻ എന്ന ഗണിതശാസ്ത്രജ്ഞന്റെ ബഹുമാനാർത്ഥമായാണ് ഈ കൃത്രിമോപഗ്രഹത്തിന് പേര് നൽകിയത്. ഐ.എസ്.ആർ.ഓ നിർമ്മിച്ച ആര്യഭട്ട 1975 ഏപ്രിൽ 19-നു സോവിയറ്റ് യൂണിയൻ ആണ്‌ വിക്ഷേപിച്ചത്. ജ്യോതിശ്ശാസ്ത്രസംബന്ധമായ പരീക്ഷണങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് ഇത് നിർമ്മിച്ചത്. പര്യടനത്തിനുശേഷം 1992 ഫെബ്രുവരി 11ന് ഭൗമാന്തരീക്ഷത്തിൽ തിരിച്ചെത്തി.

360 കി.ഗ്രാം ഭാരമുള്ള ആര്യഭട്ടയുടെ ഭ്രമണപഥം 50.7 ഡിഗ്രീ ചെരിവിൽ 619 x 562 കി.മീ ആണ്.96.3 മിനുട്ട് ആണ് കക്ഷകപീരിയഡിന്റെ ദൈർഘ്യം. 26 വശങ്ങളുള്ള ബഹുഭുജമായ ഈ ശൂന്യാകാശപേടകത്തിന്റെ വ്യാസം 1.4മീ ആണ്. മുകളിലും താഴേയുമുള്ള മുഖങ്ങളൊഴിച്ച് എല്ലാമുഖങ്ങളും സൗരസെല്ലുകളുപയോഗിച്ച് ആവരണം ചെയ്തിരിക്കുന്നു.

[തിരുത്തുക] ലക്ഷ്യങ്ങൾ

എക്സ് റേ, ജ്യോതിശ്ശാസ്ത്രം, സൗരഭൗതികശാസ്ത്രം, വ്യോമയാനവിജ്ഞാനം ഇവയെ അടിസ്ഥാനമാക്കിയായിരുന്ന 3 പരീക്ഷണങ്ങളാണ് പ്രധാനമായുംകേന്ദ്രീകരിച്ചത്

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ആര്യഭട്ട&oldid=1152934" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ