വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസഫ പവല്‍ (ജനനം: നവംബര്‍ 23, 1982) ഒരു ജമൈക്കന്‍ ഓട്ടക്കാരനാണ്. ജൂണ്‍ 2005 മുതല്‍ മെയ് 2008 വരെയുള്ള കാലയളവില്‍ 100 മീറ്റര്‍ ലോക റെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലായിരുന്നു. 9.77 സെക്കന്റും 9.74 സെക്കന്റുമായിരുന്നു ഇദ്ദേഹത്തിന്റെ അന്നത്തെ റെക്കോര്‍ഡുകള്‍. 100 മീറ്ററില്‍ ഇപ്പോള്‍ ഇദ്ദേഹത്തിന്റെ സ്വന്തം റെക്കോര്‍ഡ് 9.72 സെക്കന്റാണ്. ഈയിനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ താരമാണ് ഇദ്ദേഹം. 2008 ബീജിങ് ഒളിമ്പിക്സില്‍ ജമൈക്കയുടെ ഇദ്ദേഹം ഉള്‍പ്പെട്ട 4 x 100 മീറ്റര്‍ റിലേ ടീം ലോകറേക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു.