അമർകാണ്ടക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമർ‌കാണ്ടക്
Location of അമർ‌കാണ്ടക്
അമർ‌കാണ്ടക്
Location of അമർ‌കാണ്ടക്
in Madhya Pradesh
രാജ്യം  ഇന്ത്യ
സംസ്ഥാനം Madhya Pradesh
ജില്ല(കൾ) Anuppur
ജനസംഖ്യ 7,074 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1,048 m (3,438 ft)

Coordinates: 22°40′N 81°45′E / 22.67°N 81.75°E / 22.67; 81.75ഇന്ത്യയിലെ മധ്യപ്രദേശിൽ അനുപ്പൂർ ജില്ലയില്പ്പെട്ട മലനിരയാണ് അമർകാണ്ടക്(Devanagari: अमरकंटक). അമർകാണ്ടക് എന്നതിന് 'അനശ്വരൻമാരുടെ കൊടുമുടി' എന്നാണ് അർത്ഥം. നർമദാനദിയുടെ പ്രഭവസ്ഥാനമായ ജലവിഭാജകപ്രദേശം. ഇവിടെനിന്നും ഉദ്ഭവിക്കുന്ന മറ്റുരണ്ടു നദികൾ ജോഹിലയും, അർപയുമാണ്. ഇവയിൽ ജോഹില ഗംഗയുടെ പോഷകനദിയായ സോൺനദിയിൽ പദിക്കുന്നു. അർപ ക്രിഷി പ്രധാനമായ ഛത്തീസ്ഗഢിലൂടെ കുറേദൂരം ഒഴുകി മഹാനദിയിൽ ചേരുന്നു. ബിലാസ്പൂർ-കട്നി റെയിൽവേ അമർകാണ്ടക് മലകളിലൂടെയാണ് കടന്നുപോവുന്നത്.

ശിവൻ ത്രിപുരദഹനം നടത്തിയത് 'അമരകണ്ടക' പർവ്വതത്തിൽവച്ചായിരുന്നുവെന്ന് പുരാണങ്ങൾ പറയുന്നു. ഈ മലനിരയുടെ ദിവ്യത്വ ത്തെപറ്റി പദ്മപുരാണം ദീർഘമായി വിവരിക്കുന്നുണ്ട്. നർമദയുടെ ഉദ്ഭവസ്ഥാനം ഒരു പുണ്യതീർഥമായി ഗണിക്കപ്പെടുന്നു. ധാരാളം ശിവക്ഷേത്രങ്ങൾ ഇവിടെ കാണാം.[1]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2001 ലെ സെൻസ്സസ്സ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [2] 7074 ആണ്. ഇതിൽ പുരുഷ ശതമാനം 54% ഉം സ്ത്രീ ശതമാനം 46% ഉം ആണ്. ശരാശരി സാക്ഷരത ശതമാനം 68% ആണ്.


അവലംബം[തിരുത്തുക]

  1. 1. സർവവിജ്ഞാനകോശം വാല്യം 1 പേജ്-809; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് തിരുവന്തപുരം.
  2. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത്: 2007-09-03. 
Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമർകാണ്ടക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അമർകാണ്ടക്&oldid=1687051" എന്ന താളിൽനിന്നു ശേഖരിച്ചത്