അബ്ദുൽ മജീദ് അൽ സിന്ദാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്ദുൽ മജീദ് അൽ സിന്ദാനി
عبد المجيد الزنداني
ജനനം (1942-01-01) ജനുവരി 1, 1942  (82 വയസ്സ്)
ദേശീയതYemen
തൊഴിൽപണ്ഡിതൻ, രാഷ്ട്രീയനേതാവ്

യെമനിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും രാഷ്ട്രീയ നേതാവുമാണ് അബ്ദുൽ മജീദ് അൽ സിന്ദാനി ( അറബി: عبد المجيد الزنداني ). 1942 ൽ യെമനിലെ ഇബ്ബിൽ ജനിച്ച സിന്ദാനി, സൻആയിലെ ഇമാൻ സർവകലാശാലയുടെ സ്ഥാപകനും, യെമനിലെ അൽ ഇസ്‌ലാഹ് പാർട്ടിയുടെ നേതാവുമാണ്. സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന Commission on Scientific Signs in the Quran and Sunnah എന്ന സംരംഭത്തിന്റെ സ്ഥാപകനാണ് സിന്ദാനി.[1] അമേരിക്ക ഇദ്ദേഹത്തെ ആഗോള തീവ്രവാദി എന്ന് മുദ്രകുത്തിയെങ്കിലും[2][3] തെളിവുകൾ നിരന്തരം ആവശ്യപ്പെട്ട യെമൻ സർക്കാർ, തെളിവില്ലാത്തതിനാൽ അദ്ദേഹത്തിന്റെ പേര് പട്ടികയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു.

അവലംബം[തിരുത്തുക]

  1. "Yemeni Sheikh of Hate". National Review. Archived from the original on October 31, 2007. Retrieved October 5, 2007.
  2. Yemeni leader lashes out at U.S. as protests continue Archived February 9, 2012, at the Wayback Machine. CNN. March 1, 2011
  3. Daniel Golden (January 23, 2002). "Strange Bedfellows: Western Scholars Play Key Role in Touting `Science' of the Quran". Wall Street Journal.