അബു നുവാസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബു-നുവാസ് അൽ-ഹസൻ ബെൻ ഹനി അൽ-ഹകമി (750–810), അഥവാ അബു-നുവാസ് (അറബി:ابونواس), ഒരു പ്രശസ്തനായ അറബി കവിയായിരുന്നു. പേർഷ്യയിലെ അഹ്വാസ് അറബ് - പേർഷ്യൻ വംശജനായി അബു-നുവാസ് ജനിച്ചു.
ക്ലാസിക്കൽ അറബി കവികളിൽ ഏറ്റവും മഹാന്മാരിൽ ഒരാളായി അബു-നുവാസിനെ കരുതുന്നു. അദ്ദേഹം അറബി കവിതയുടെ എല്ലാ വിഭാഗങ്ങളിലും അഗ്രഗണ്യനായി. അദ്ദേഹത്തിന്റെ വീഞ്ഞുകവിതകൾ (ഖമ്രിയത്ത്), മദ്ധ്യപൂർവ്വ ദേശത്തെ മുതിർന്നവരും കുട്ടികളുമായുള്ള ലൈംഗികബന്ധത്തെ കുറിച്ചുള്ള കവിതകൾ (മുദ്ദക്കറാത്ത്) എന്നിവ അദ്ദേഹത്തെ പ്രശസ്തനാക്കി. അറബി നാടൻ കഥകളിൽ അബു നുവാസ് പരാമർശിക്കപ്പെടുന്നു. ആയിരത്തൊന്ന് അറേബ്യൻ രാവുകളിൽ അബുനുവാസിന്റെ പേര് പല തവണ പരാമർശിച്ചിട്ടുണ്ട്.
