അന്റോണിയോ വിവാൾഡി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വെനീഷ്യൻ പുരോഹിതനും ബറോക് സംഗീതസംവിധായകനുമായിരുന്നു അന്റോണിയോ ലൂസിയോ വിവാൾഡി. പ്രശസ്ത വയലിനിസ്റ്റ് കൂടിയായിരുന്നു ഇദ്ദേഹം. 1678 മാർച്ച് 4ന് റിപ്പബ്ലിക് ഓഫ് വെനീസിൽ ജനിച്ചു. വ്യത്യസ്ത സംഗീതോപകരണങ്ങൾക്കായി, പ്രത്യേകിച്ചും വയലിനായി നാന്നൂറിലധികം കൺസെർട്ടോകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അനാഥ പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയത്തിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. "ഫോർ സീസൺസ്" എന്ന വയലിൻ കൺസേർട്ടോ പരമ്പരയാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന. 1741 ജൂലൈ 28ന് അന്തരിച്ചു.
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്