അന്റോണിയോ വിവാള്‍ഡി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വെനീഷ്യന്‍ പുരോഹിതനും ബറോക് സംഗീതസംവിധായകനുമായിരുന്നു അന്റോണിയോ ലൂസിയോ വിവാള്‍ഡി. പ്രശസ്ത വയലിനിസ്റ്റ് കൂടിയായിരുന്നു ഇദ്ദേഹം. 1678 മാര്‍ച്ച് 4ന് റിപ്പബ്ലിക് ഓഫ് വെനീസില്‍ ജനിച്ചു. വ്യത്യസ്ത സംഗീതോപകരണങ്ങള്‍ക്കായി, പ്രത്യേകിച്ചും വയലിനായി നാന്നൂറിലധികം കണ്‍സെര്‍ട്ടോകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അനാഥ പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാലയത്തില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. "ഫോര്‍ സീസണ്‍സ്" എന്ന വയലിന്‍ കണ്‍സേര്‍ട്ടോ പരമ്പരയാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന. 1741 ജൂലൈ 28ന് അന്തരിച്ചു.
വിക്കിമീഡിയ കോമണ്‍സില്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്