അജിത് അഗാർക്കർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
അജിത് അഗാർക്കർ |
||
| ബാറ്റിങ്ങ് രീതി | Right hand bat | |
| ബോളിങ് രീതി | Right arm fast medium | |
| ടെസ്റ്റ് | ഏകദിനം | |
| മത്സരങ്ങൾ | 26 | 191 |
| ആകെ റൺ | 571 | 1269 |
| ബാറ്റിങ്ങ് ശരാശരി | 16.79 | 14.58 |
| 100s/50s | 1/0 | 0/3 |
| ഉയർന്ന സ്കോർ | 109* | 95 |
| ബോളുകൾ | 4857 | 9484 |
| വിക്കറ്റുകൾ | 58 | 288 |
| ബോളിങ് ശരാശരി | 47.32 | 27.85 |
| 5 വിക്കറ്റ് പ്രകടനം ഇനിങ്സിൽ | 1 | 2 |
| 10 വിക്കറ്റ് പ്രകടനം | - | N/A |
| നല്ല ബോളിങ്ങ് പ്രകടനം | 6/41 | 6/42 |
| ക്യാച്ചുകൾ/സ്റ്റമ്പിങ് | 6/- | 52/- |
|
9 September, 2007 പ്രകാരം |
||
അജിത് ബാലചന്ദ്ര അഗാർക്കർ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1977 ഡിസംബർ 4ന് മുംബൈയിൽ ജനിച്ചു. 1998ൽ അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ അരങ്ങേറ്റം നടത്തിയെങ്കിലും ടീമിൽ സ്ഥിരമായ ഒരു സ്ഥാനം നേടാൻ കഴിഞ്ഞിട്ടില്ല. ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടറാണ്. സാധാരണയായി ബൗളിങിൽ ഇന്നിംഗ്സ് തുറക്കുന്ന അഗാർക്കർ വിക്കറ്റ് കീപ്പറിന് തൊട്ട് താഴെയായി എട്ടാമനായാണ് ബാറ്റിങ്ങിനിറങ്ങുക.
1998 ഏപ്രിൽ 1ന് കൊച്ചിയിലാണ് അഗാർക്കർ ഏകദിനത്തിലെ അരങ്ങേറ്റം നടത്തിയത്. പന്ത്‌കൊണ്ടും ബാറ്റ്കൊണ്ടും പല മികച്ച പ്രകടനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കുന്നതിൽ അഗാർക്കർ പലപ്പോഴും പരാജയപ്പെട്ടു.
ഏകദിനത്തിൽ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് 50 വിക്കറ്റുകൾ വീഴ്ത്തിയതിന്റെ റെക്കോർഡ് അഗാർക്കറിനാണ്.