അക്കോണിറ്റിൻ
| അക്കോണിറ്റിൻ | |
|---|---|
| IUPAC നാമം | (1α,3α,6α,14α,16β)-8-(acetyloxy)-20-ethyl-3,13,15-trihydroxy-1,6,16-trimethoxy-4-(methoxymethyl)aconitan-14-yl benzoate |
| Identifiers | |
| CAS number | 302-27-2 |
| PubChem | |
| SMILES |
|
| Properties | |
| തന്മാത്രാ വാക്യം | C34H47NO11 |
| Molar mass | 645.74 g mol−1 |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
അക്കോണിറ്റിൻ വിഷവീര്യമുള്ള ഒരു ആൽക്കലോയ്ഡ് ആണ്. അതിവിടയം, വത്സനാഭി എന്നും മറ്റും പേരുള്ള അക്കൊണൈറ്റ് പൂച്ചെടികളിൽനിന്നു ഇതു പ്രകൃത്യാ ലഭ്യമാണ്. ഗീഗർ (Gieger), ഹെസ്സേ (Hesse) എന്നീ ശാസ്ത്രജ്ഞന്മാർ 1833-ൽ ശുദ്ധരൂപത്തിൽ ഈ പദാർഥം പൃഥക്കരിച്ചെടുത്തു. രാസപരമായി ഇതു ക്വിനൊലിൻ എന്ന വസ്തുവിൽ നിന്നു വ്യുത്പാദിപ്പിക്കാവുന്ന അക്കോണിൻ എന്ന ബേസിന്റെ അസറ്റൈൽ ബെൻസോയിക് എസ്റ്റർ ആണ്. ഫോർമുല, C34 H47 O11 N ലായനിയിൽ ചൂടാക്കിയാൽ ഇതു വിഘടിച്ചു ബെൻസോയിൽ അക്കോണിൻ, അക്കോണിൻ എന്നീ പദാർഥങ്ങൾ ലഭിക്കുന്നു. അമോണിയം വാനഡേറ്റ് കലർത്തിയ സൾഫ്യൂറിക് അമ്ളത്തിൽ അക്കോണിറ്റിൻ ചേർത്താൽ ഓറഞ്ചുനിറം കിട്ടും. പ്രയോഗശാലയിൽ ഈ ആൽക്കലോയ്ഡ് തിരിച്ചറിയുവാൻ പ്രസ്തുത പരീക്ഷണതത്ത്വം പ്രയോജനപ്പെടുത്താം.
ഹൃദ്രോഗം, അതിരക്തമർദം മുതലായവയ്ക്കു അക്കോണിറ്റിൻ ഒരു പ്രത്യൌഷധമാണ്. സ്ഥാനീയനിശ്ചേതകമായി ഇതിനെ ഉപയോഗിക്കാം.[1]
അവലംബം [തിരുത്തുക]
- ↑ http://informahealthcare.com/doi/abs/10.1080/15563650902904407 Aconite poisoning
പുറംകണ്ണി [തിരുത്തുക]
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്കോണിറ്റിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |