തിമിരം
ദൃശ്യരൂപം
തിമിരം | |
---|---|
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം |
കണ്ണിന്റെ ലെൻസ് അതാര്യമാകുന്നതു മൂലം ക്രമേണ കാഴ്ച മങ്ങുന്ന രോഗമാണ് തിമിരം. ലെൻസ് ഭാഗികമായോ പൂർണമായോ അതാര്യമാകുന്നതു മൂലം പ്രകാശം കടന്നു പോകുന്നത് തടസപ്പെടുന്നു. വാർദ്ധക്യസഹജമായാണ് കൂടുതലും ഈ രോഗമുണ്ടാകുന്നത്. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ തിമിരവളർച്ച ത്വരിതപെടുത്തും. ചികിൽസിച്ചില്ലെങ്കിൽ ക്രമേണ കാഴ്ച മങ്ങി പൂർണാന്ധതയിലേക്ക് നയിക്കുന്ന രോഗമാണ് തിമിരം.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]വാർദ്ധക്യസഹജമായ തിമിരമാണ് ലോകത്താകമാനമുള്ള അന്ധതയുടെ 48 ശതമാനത്തിനും കാരണം. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം ഇത് ഏതാണ്ട് 18 ദശലക്ഷത്തോളം മനുഷ്യർ വരും.
കാരണങ്ങൾ
[തിരുത്തുക]- വാർദ്ധക്യസഹജമായി.
- ദീർഘ കാലം അൾട്രാവയലറ്റ് കിരണങ്ങൾ ഏൽക്കുന്നതു മൂലം.
- പ്രമേഹം, അമിതരക്തസമ്മർദ്ദം എന്നിവ ദീർഘകാലം അനിയന്ത്രിതമായി നിൽക്കുന്നതു മൂലം.
- കണ്ണിനേൽക്കുന്ന പരിക്ക്.
- ജനിതക കാരണങ്ങൾ.
- ചില മരുന്നുകളുടെ മേൽനോട്ടമില്ലാതെയുള്ള ഉപയോഗം. ഉദാ: കോർട്ടിക്കോസ്റ്റീറോയിഡുകൾ, എസറ്റിമൈബ്, സിറോക്വെൽ.
തരം തിരിവ്
[തിരുത്തുക]- വാർദ്ധക്യസഹജമായ തിമിരം.
- ജന്മനാ ഉള്ള തിമിരം.
- മരുന്നുകളുടെ ഉപയോഗം മൂലമുള്ള തിമിരം.
- പരിക്ക് മൂലമുള്ള തിമിരം.
തിമിര ശസ്ത്രക്രിയയെക്കുറിച്ച് അറിയേണ്ടതെല്ലാം [1]