അശോകവനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാമായണത്തിൽ പരാമർശിക്കപ്പെടുന്ന, രാവണന്റെ ലങ്കയിലെ ഒരു ഉദ്യാനമായിരുന്നു അശോകവനം. സീതയെ അപഹരിച്ച ശേഷം രാവണൻ പാർപ്പിച്ചത്. ഇവിടെയായിരുന്നു. പ്രീണനതന്ത്രങ്ങളിലൂടെ സീതയുടെ മനസ്സ് മാറ്റാനായാണ് രാവണൻ സീതയെ അശോകവനത്തിൽ പാർപ്പിച്ചിരിക്കുന്നത്. രാവണൻ നിർമ്മിച്ച ഉദ്യാനം എന്നാണ് അശോകവനികയെപ്പറ്റി രാമായണത്തിൽ പറഞ്ഞിരിക്കുന്നത്.

ഒരുപക്ഷേ ലോകത്തിലെ ആദ്യത്തെ സസ്യോദ്യാനങ്ങളിൽ (Botanic Gardens) ഒന്നാണ് ഇത്. നട്ടുവളർത്തപ്പെട്ട മരങ്ങളും സസ്യങ്ങളുമായി അശോകവനത്തിലുണ്ടായിരുന്ന സസ്യവൈവിധ്യത്തെ ഏറ്റവും വ്യക്തമായി വിവരിക്കുന്നത് ചമ്പുരാമായണത്തിലാണ്. ഭോജരാജാവിനാൽ വിരചിതമായ ഇതിൽ 38 തരം സസ്യജാതികൾ അശോകവനികയിലുണ്ടായിരുന്നതായി പറയുന്നു.

വാല്മീകി ഇക്കാര്യത്തിൽ അല്പം മിതത്വം പാലിക്കുന്നുണ്ടെങ്കിലും സുന്ദരകാണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലായി അശോകവനത്തിലെ സസ്യവൈവിധ്യം അദ്ദേഹവും വർണ്ണിക്കുന്നുണ്ട്. വള്ളികൾ, കൃത്രിമകുളത്തിലെ ജലസസ്യങ്ങൾ, കൃത്രിമ ജലചാട്ടങ്ങൾ മുതലായവയും അശോകവനത്തിന്റെ പ്രത്യേകതയായിരുന്നു. പർ‌വ്വതങ്ങൾ നിറഞ്ഞ പ്രദേശമായാണ്‌ ലങ്കയെ വിവരിച്ചിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=അശോകവനം&oldid=1558546" എന്ന താളിൽനിന്ന് ശേഖരിച്ചത്