വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(
Ai Weiwei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- This is a Chinese name; the family name is Ai.
Ai Weiwei
|

Ai Weiwei |
| ജനനം |
(1957-05-18) 18 മേയ് 1957 (വയസ്സ് 56)
Beijing, China |
| രാജ്യം |
Chinese |
| Works |
Sunflower Seeds |
|
അയ് വേയി വേയിയുടെ സൂര്യകാന്തി വിത്തുകളുടെ പ്രദർശനം
ചൈനയിലെ ഒരു സമകാലീന ചിത്രകാരനും, ശില്പിയും, വാസ്തുവിദ്യക്കാരനും, ഛായാഗ്രാഹകനു, ചലച്ചിത്ര സംവിധായകനും, രാഷ്ട്രീയ സാമൂഹ്യ നിരീക്ഷകനുമാണ്[1][2] ഐ വേയ്‌വേയ് (Ai Weiwei (ജനനം മേയ് 18 1957)). ഹെർസോഗ് & ദേ മ്യുറോൺ എന്ന സ്വിസ് കമ്പനിയുമായി സഹകരിച്ച് 2008-ൽ ചൈനയിൽ വെച്ച് നടന്ന ഒളിമ്പിക്സിനു വേണ്ടി നിർമ്മിച്ച് ബീജിങ്ങ് നാഷണൽ സ്റ്റേഡിയത്തിന്റെ കലാ വിദഗ്ദോപദേശകനായിരുന്നു ഐ[3]. ബെയ്ജിങ് ഒളിംപിക്സിലെ പക്ഷിക്കൂടിന്റെ ആകൃതിയിലുള്ള സ്റ്റേഡിയത്തിനു രൂപകൽപന നൽകിയത് ഇദ്ദേഹമാണ്. ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ചൈനീസ് സർക്കാരിന്റെ ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ ധ്വംസനങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കുക കൂടി ചെയ്യുന്ന ആളാണിദ്ദേഹം.
ചൈനയിലെ പ്രശസ്ത കവിയായിരുന്ന ഐക്വിങിന്റെ മകനാണ്. സാംസ്കാരിക വിപ്ലവ കാലത്ത് ലേബർ ക്യാംപിലെ മൂത്രപ്പുരകൾ വൃത്തിയാക്കുന്നതിനായാണ് ഐക്വിങിനെ നിയോഗിച്ചിരുന്നത്.[4]
അയ് വെയ് വെയ്ക്ക് ചൈനീസ് സർക്കാർ കൊച്ചി-മുസിരിസ് ബിനാലെയിൽ പങ്കെടുക്കാനായി കൊച്ചി സന്ദർശിക്കാനുള്ള അനുമതി ചൈനീസ് സർക്കാർ നിഷേധിച്ചു.[5] വേയിക്കെത്താനായില്ലെങ്കിലും, ചൈനയിലെ സമകാലിക ജീവിതത്തിലെ നിരാസവും മടുപ്പും കാണിക്കുന്ന, അദ്ദേഹത്തിന്റെ വിഡിയോ ഇൻസ്റ്റലേഷൻ കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിരുന്നു.[6]
- ↑ "Ai Weiwei". Wolseley Media. 2008. ശേഖരിച്ചത് 6 July 2008.
- ↑ Cooper, Rafi (6 July 2008). "Cultural revolutionary". The Observer (UK). ശേഖരിച്ചത് 6 July 2008.
- ↑ "China's New Faces: Ai Weiwei". BBC News. 3 March 2005. ശേഖരിച്ചത് 26 April 2010.
- ↑ മധുസൂധനൻ, കെ.എം. (16 - 22). "സൂര്യകാന്തി വിത്തുകൊണ്ട് ചൈനയിലൊരു കലാപം". മാതൃഭൂമി 90 (40).
- ↑ Mathew, Ashlin. "China bars 'rebel' Ai Weiwei from attending Kochi event". India Today. ശേഖരിച്ചത് 8 ജനുവരി 2013.
- ↑ എൻ. എസ്., മാധവൻ. "ബിനാലെയോട് നമ്മൾ ചെയ്യുന്നത്". മലയാള മനോരമ. ശേഖരിച്ചത് 8 ജനുവരി 2013.
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
| Persondata |
| NAME |
Ai, Weiwei |
| ALTERNATIVE NAMES |
|
| SHORT DESCRIPTION |
Chinese artist |
| DATE OF BIRTH |
28 August 1957 |
| PLACE OF BIRTH |
Beijing, China |
| DATE OF DEATH |
|
| PLACE OF DEATH |
|