A
| ലത്തീൻ അക്ഷരമാല | |||||
|---|---|---|---|---|---|
| Aa | Bb | Cc | Dd | ||
| Ee | Ff | Gg | Hh | Ii | Jj |
| Kk | Ll | Mm | Nn | Oo | Pp |
| Rr | Ss | Tt | Uu | Vv | |
| Ww | Xx | Yy | Zz | ||
ലത്തീൻ അക്ഷരമാലയിലെ ഒന്നാമത്തെ അക്ഷരമാണ് A. ഇംഗ്ലീഷിൽ ഏ(pronounced /eɪ/) എന്നാണ് ഇതിന്റെ പേര്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ഈജിപ്തിലെ ഹെയ്റോഗ്ലിഫിക് ലിപിയിലുള്ള കാളത്തലയുടെ ചിത്രാക്ഷരത്തിൽനിന്നാണ് ഈ ലിപിയുടെ ഉല്പത്തി.[1]
| Egyptian | Proto-Semitic ox's head |
Phoenician aleph |
Greek Alpha |
Etruscan A |
Roman A |
|---|---|---|---|---|---|
ഏകദേശം ബി.സി.1600-നടുത്ത് ഫൊണീഷ്യൻ അക്ഷരമാലയിൽ ഈ അക്ഷരത്തിന് രേഖീയരൂപം കൈവരുന്നു. അലിഫ് എന്നാണ് ഈ അക്ഷരത്തിനു പേര്. ഇതിൽനിന്നാണ് പല ഭാഷകളിലെയും സമാന അക്ഷരങ്ങൾ ഉണ്ടാകുന്നത്.
![]() Blackletter A |
Uncial A |
Another Blackletter A |
Modern Roman A |
Modern Italic A |
Modern Script A |
ഫൊണീഷ്യനിലും മറ്റു സെമറ്റിക് ഭാഷകളിലും ശ്വാസദ്വാരീയസ്പർശത്തെ കുറിക്കാനാണ് അലിഫ് ഉപയോഗിക്കുന്നത്.ഗ്രീക്കുകാർ ഈ അക്ഷരമാല സ്വീകരിച്ചപ്പോൾ അവരുടെ ഉച്ചാരണത്തിലില്ലാത്ത പ്രസ്തുത സ്വനിമത്തിനു പകരം /a/ എന്ന സ്വരത്തിന്റെ ചിഹ്നമായി ഇതിനെ കണക്കാക്കി. ആൽഫ എന്നാണ് ഗ്രീക്കിൽ ഈ അക്ഷരത്തെ വിളിച്ചത്. ഇട്രൂറിയക്കാർവഴി ഗ്രീക് അക്ഷരമാല ഇറ്റാലിയൻ ഉപദ്വീപിൽ പ്രചരിക്കുകയും റോമക്കാർ ലത്തീൻ എഴുതാൻ ഈ ലിപി ഉപയോഗക്കുകയും ചെയ്തു. ലത്തീൻ അക്ഷരമാലയിൽ സ്ഥാനംനേടിയ ഈ അക്ഷരം ഇന്ന് ഇംഗ്ലീഷ് അടക്കമുള്ള ഭാഷകൾ (പ്രധാനമായും ഇറ്റാലിയൻ-ജർമ്മാനിക് ഗോത്രങ്ങളിൽപ്പെട്ട ഭാഷകൾ) എഴുതാൻ ഉപയോഗിച്ചുവരുന്നു.
ചെറിയക്ഷരത്തിന് രണ്ടുരൂപങ്ങൾ ഉണ്ട്. കയ്യെഴുത്തിലും ചെരിച്ചെഴുത്തിലും (ɑ)എന്നും (ലത്തീൻ ആൽഫ എന്നു പേർ)അച്ചടിയിൽ a എന്ന രൂപവും സാധാരണയായി ഉപയോഗിക്കുന്നു. രണ്ട് ലിപികളും വലിയക്ഷരത്തിൽനിന്ന് രൂപംകൊണ്ടവയാണ്. പലവിധം മിനുക്കുകൾ(en:serif) ഈ അക്ഷരങ്ങളിൽ വരുത്താറുണ്ട്.
[തിരുത്തുക] ധ്വനിമൂല്യം
ഇംഗ്ലീഷിൽ A എന്ന അക്ഷരം ഒന്നിലധികം സ്വനിമങ്ങളെ പ്രതിനിധീകരിക്കുന്നു.
- നിമ്‌നോച്ചമായ അഗ്ര അവർത്തുളിതസ്വരം(æ ) - (/æ/ -padഎന്നതിലെ ഉച്ചാരണം
- നിമ്‌നമായ മൂല അവർത്തുളിതസ്വരം(ɑː )- /ɑː/)-father എന്നതിലെ ഉച്ചാരണം
- /eɪ/ എന്ന ദ്വിസ്വരം-ace, major തുടങ്ങിയവയിലെ ഉച്ചാരണം. അക്ഷരത്തിന്റെ പേരിനും ഈ ഉച്ചാരണംതന്നെ. മധ്യകാല ഇംഗ്ലീഷിൽനിന്ന് ആധുനിക ഇംഗ്ലീഷിനു വന്ന പ്രധാനപ്പെട്ട ഒരു ഉച്ചാരണപരിണാമമാണിത്. Aഇംഗ്ലീഷിൽ ഇവ്വിധം ദ്വിസ്വരമാകാനുണ്ടായ കാരണങ്ങളെ ഓട്ടോ ജെസ്പേഴ്സന്റെ വ്യാപകസ്വരപരിണാമസിദ്ധാന്തം വിവരിക്കുന്നുണ്ട്.
- ലത്തീൻ അക്ഷരമാല ഉപയോഗിക്കുന്ന മറ്റു മിക്ക ഭാഷകളിലും A നിമ്‌നമായ കേന്ദ്ര അവർത്തുളിതസ്വരമായോ നിമ്‌നമായ മൂല അവർത്തുളിതസ്വരമായോ ആണ് ഉച്ചരിക്കുന്നത്.
ദീർഘസ്വനിമങ്ങളെയും ഹ്രസ്വസ്വനിമങ്ങളെയും A കൊണ്ടാണ് ഇംഗ്ലീഷിൽ സൂചിപ്പിക്കുന്നത്.
[തിരുത്തുക] ഉപയോഗം
ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ലത്തീൻ അക്ഷരങ്ങളിൽ Aയ്ക്ക് ഇംഗ്ലീഷ് ഭാഷയിൽ മൂന്നാം സ്ഥാനമാണ്. സ്പാനിഷ്, ഫ്രഞ്ച് ഭാഷകൾ A-യുടെ ഉപയോഗത്തിൽ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലീഷിൽ ആകെ ഉപയോഗിക്കുന്നതിൽ ഏകദേശം 8.2% അക്ഷരങ്ങളും സ്പാനിഷിൽ 6.2% അക്ഷരങ്ങളും ഫ്രഞ്ചിൽ 4% അക്ഷരങ്ങളും A-യാണ്.[2]
[തിരുത്തുക] കമ്പ്യൂട്ടിങ് കോഡുകൾ
യൂണികോഡിൽ വലിയക്ഷരത്തിന് U+0041 -ഉം ചെറിയക്ഷരത്തിന് U+0061-ഉം ആണ് കോഡുകൾ.[3]
[തിരുത്തുക] ഇവ കൂടി കാണുക
[തിരുത്തുക] അവലംബം
- ↑ "A". The World Book Encyclopedia 1. (1956). Field Enterprises, Inc.
- ↑ "Percentages of Letter frequencies per Thousand words". http://starbase.trincoll.edu/~crypto/resources/LetFreq.html, ശേഖരിച്ചത്: 2006-05-01.
- ↑ "Javascript Unicode Chart" (en ഭാഷയിൽ). http://macchiato.com/unicode/chart/, ശേഖരിച്ചത്: 2009-03-08.
