ഹോ ചി മിന്‍ നഗരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിയറ്റ്നാമിലെ ഏറ്റവും വലിയ നഗരമാണ് ഹോ ചി മിന്‍ നഗരം. 17-ആം നൂറ്റാണ്ടില്‍ വിയറ്റ്നാംകാര്‍ തങ്ങളുടെ രാജ്യത്തോട് കൂട്ടുച്ചേര്‍ക്കും മുമ്പ് പ്രെയ് നോകോര്‍ എന്ന പേരില്‍ അറിയപ്പെട്ടു. സയ്ഗോണ്‍ എന്ന പേരില്‍ ഫ്രെഞ്ച് കോളനിയായ കൊചിന്‍ചൈനയുടെയും 1954 മുതല്‍ 1975 വരെ തെക്കന്‍ വിയറ്റ്നാമിന്റെയും തലസ്ഥാനമായി പ്രവര്‍ത്തിച്ചു. 1976-ല്‍ സമീപ പ്രവിശ്യയുമായി ലയിച്ച് ഹോ മി ചിന്‍ നഗരം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.

സയ്ഗോണ്‍ നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. തെക്കന്‍ ചൈനാ കടലില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയും വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിയില്‍ നിന്നും 1,760 കിലോമീറ്റര്‍ അകെലെയുമാണ് ഇതിന്റെ സ്ഥാനം.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം