ഹെർമൻ ഹോളറിത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹെർമൻ ഹോളറിത് | |
|---|---|
ഹെർമൻ ഹോളറിത് |
|
| ജനനം | 1860 ഫെബ്രുവരി 29 ബഫലോ, ന്യൂയോർക്ക് |
| മരണം | 1929 നവംബർ 17 (പ്രായം 69) |
| തൊഴിൽ | statistician, inventor, businessman |
ജർമ്മൻ-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനാണ് ഹെർമൻ ഹോളറിത് (ഫെബ്രുവരി 29, 1860 - നവംബർ 17, 1929). പഞ്ച്കാർഡുകൾ ഉപയോഗിച്ച് വിവരവിശകലനത്തിനുള്ള (ഡാറ്റാ പ്രോസസിങ്) ഒരു സങ്കേതം ആദ്യമായി വികസിപ്പിച്ചത് ഹോളറിതാണ്. കമ്പ്യൂട്ടറുകളിലും ഡേറ്റ എൻട്രി എന്ന ആശയം കൊണ്ടുവന്നത് പഞ്ച് കാർഡുകളായിരുന്നു. ഇൻഫൊർമേഷൻ പ്രൊസസ്സിംഗിൻറെ അടിസ്ഥാന ആശയം സ്റ്റാറ്റിറ്റിക്കൽ ടാബുലേറ്റർ എന്ന മെഷീനായിരുന്നു.
തൻറെ കണ്ടുപിടുത്തത്തെ പ്രയോജനപ്പെടുത്തുന്നതിനായി ഹോളറിത് കമ്പ്യൂട്ടിങ്ങ് ടാബുലേറ്റിംഗ് റെക്കോർഡിംഗ് കോർപ്പറേഷൻ (CTR) 1911 ൽ സ്ഥാപിച്ചു. ഈ കമ്പനിയാണ് ഇന്ന് ലോകപ്രശസ്തമായ ഐ.ബി.എം. (IBM) ആയി മാറിയത്.