ഹിറ്റ് ദ് ബോൾ റ്റ്വൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിക്കറ്റ് കളിയിൽ ബാറ്റ്സ്മാൻ പുറത്താകുന്ന മാർഗങ്ങളിൽ ഒന്നാണ് ഹിറ്റ് ദ് ബോൾ റ്റ്വൈസ് അഥവാ ഡബിൾ ഹിറ്റ്. ക്രിക്കറ്റ് നിയമങ്ങളിലെ 34-ആം നിയമമാണ് ഹിറ്റ് ദ് ബോൾ റ്റ്വൈസിനെ സംബന്ധിക്കുന്നത്. ക്രിക്കറ്റിലെ അസാധാരണമായ പുറത്താക്കൽ രീതികളിലൊന്നാണിത്.
ഈ നിയമപ്രകാരം; കളിക്കിടെ ഒരു ബാറ്റ്സ്മാന്റെ ശരീരത്തിലോ ബാറ്റിലോ കൊണ്ട പന്ത് ഏതെങ്കിലും ഫീൽഡറുടെ കൈയ്യിലെത്തുന്നതിനുമുൻപ്, ബാറ്റ് പിടിക്കാത്ത കൈ ഒഴികെ ഏതെങ്കിലും ശരീരഭാഗങ്ങൾ കൊണ്ടോ ബാറ്റ് കൊണ്ടോ, വിക്കറ്റ് സംരക്ഷിക്കുന്നതിന് ഒഴികെ, മനഃപൂർവ്വം തട്ടിയിടുകയോ അടിക്കുകയോ ചെയ്താൽ ഹിറ്റ് ദ് ബോൾ റ്റ്വൈസ് നിയമപ്രകാരം ഫീൽഡിങ് ടീമിന്റെ അപ്പീലിന്മേൽ അയാളെ പുറത്താക്കാം.[1]
ഇങ്ങനെ പുറത്താകുന്ന ബാറ്റ്സ്മാന്മാരുടെ വിക്കറ്റ് ബൗളർ നേടിയതായി പരിഗണിക്കില്ല.

അവലംബം[തിരുത്തുക]

  1. മെരിലൊബോൺ ക്രിക്കറ്റ് ക്ലബ് (2003). "ക്രിക്കറ്റിലെ ഔദ്യോഗിക നിയമങ്ങൾ: നിയമം 34 (ഹിറ്റ് ദ് ബോൾ റ്റ്വൈസ്)". Archived from the original on 2009-02-20. Retrieved 14 മേയ് 2010.
"https://ml.wikipedia.org/w/index.php?title=ഹിറ്റ്_ദ്_ബോൾ_റ്റ്വൈസ്&oldid=3622088" എന്ന താളിൽനിന്ന് ശേഖരിച്ചത്