റൺ ഔട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിക്കറ്റ് കളിയിൽ ഒരു ബാറ്റ്സ്മാൻ പുറത്താകുന്ന ഒരു രീതിയാണ് റൺ ഔട്ട്. ക്രിക്കറ്റ് നിയമങ്ങളിലെ 38-ആം നിയമമാണ് റൺ ഔട്ടിനെ സംബന്ധിക്കുന്നത്. കളിക്കിടെ ക്രീസിൽനിന്ന് ഏതെങ്കിലും കാരണങ്ങൾ മൂലം പുറത്തിറങ്ങുന്ന ബാറ്റ്സ്മാനെ ഔട്ടാക്കാനായി ബൗളറോ, ഏതെങ്കിലും ഫീൽഡർമാരോ പ്രസ്തുത വശത്തെ വിക്കറ്റ് പന്തുപയോഗിച്ച് തകർക്കുന്നു. ഇങ്ങനെ സംഭവിക്കുന്ന ഔട്ടുകൾക്കാണ് റൺ ഔട്ട് എന്ന് പറയുന്നത്. ബാറ്റ്സ്മാൻ റണ്ണിനായി ശ്രമിക്കുമ്പോഴോ അല്ലാത്തപ്പോഴോ റൺ ഔട്ട് സംഭവിക്കാം. പന്ത് നോ ബോളോ, വൈഡോ ആണെങ്കിൽ പോലും റൺ ഔട്ട് സാധ്യമാണ്.

റൺ ഔട്ട് അംഗീകരിക്കപ്പെടാത്ത സാഹചര്യങ്ങൾ[തിരുത്തുക]

  • ബാറ്റ്സ്മാന്റെ ബാറ്റോ, ശരീരമോ പോപ്പിങ് ക്രീസിനുള്ളിൽ ഒരിക്കൽ സ്പർശിക്കുകയും എന്നാൽ വിക്കറ്റ് ഭേദിക്കപ്പെട്ട അവസരത്തിൽ പരിക്കുകൾ ഒഴിവാക്കാനായി സ്പർശനാവസ്ഥയിൽനിന്ന് മാറിയ അവസരത്തിൽ ബാറ്റ്സ്മാൻ റൺ ഔട്ട് ആകില്ല.
  • ബൗളറിന്റെയോ ഏതെങ്കിലും ഫീൽഡറുടെയോ കൈയ്യിലോ ഏതെങ്കിലും ശരീരഭാഗങ്ങളിലോ സ്പശിക്കാതെ പന്ത് നോൺ സ്ട്രൈക്കർ എൻഡിലെ വിക്കറ്റിൽ പതിച്ചാൽ, ആ എൻഡിലെ ബാറ്റ്സ്മാൻ ക്രീസിനു പുറത്താണെങ്കിൽ പോലും റൺ ഔട്ട് ആകില്ല.
  • ബാറ്റ്സ്മാൻ സ്റ്റംപ്ഡ് ആയി പുറത്താകുന്ന സാഹചര്യങ്ങൾ റൺ ഔട്ട് നിയമത്തിന് പ്രസക്തിയില്ല.

മങ്കാദിങ്ങ്[തിരുത്തുക]

ബൗളർ തന്റെ റൺ അപ്പ് പൂർത്തിയാക്കുന്നതിന് തൊട്ടുമുൻപ്, സ്ട്രൈക് ബാറ്റ്സ്മാൻ ബോൾ നേരിടാൻ തയ്യാറായിനിൽക്കുമ്പോൾ. നോൺ സ്ട്രൈക്കറായ ബാറ്റ്സ്മാൻ പലപ്പോഴും ഒരു റണ്ണിന് തയ്യാറായി ക്രീസിന് പുറത്തേക്ക് അറിയാതെ ഇറങ്ങാറുണ്ട്, ഈ അവസരം മുതലെടുത്ത് ചില ബൗളർമാർ പന്ത് എറിയാതെ നോൺ സ്ട്രൈക്കർ എൻഡിലെ വിക്കറ്റ് തകർത്ത് നോൺ സ്ട്രൈക്കറെ റൺ ഔട്ട് ആക്കുന്നു. ഇതിനാണ് മങ്കാദിങ്ങ് എന്ന് പറയുന്നത്. ഈ പ്രവണത ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത ഒന്നായാണ് കണക്കാക്കുന്നത്. ഇന്ത്യൻ ബൗളറായിരുന്ന വിനു മങ്കാദ് 1947ൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാനായ ബിൽ ബ്രൗണിനെ ഈ രീതിയിൽ പുറത്താക്കിയിരുന്നു. അങ്ങനെയാണ് ഈ പ്രവൃത്തി മങ്കാദിങ്ങ് എന്ന് അറിയപ്പെടാൻ തുടങ്ങിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ മങ്കാദിങ്ങ് നടന്ന അവസരങ്ങൾ[തിരുത്തുക]

ബാറ്റ്സ്മാൻ ബൗളർ വേദി വർഷം
ഓസ്ട്രേലിയ ബിൽ ബ്രൗൺ ഇന്ത്യ വിനു മങ്കാദ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് 1947-48 [1]
ഓസ്ട്രേലിയ ഇയാൻ റെഡ്പാത്ത് West Indies Cricket Board ചാർളി ഗ്രിഫിത്ത് അഡ്ലെയ്ഡ് ഓവൽ 1968-69 [2]
ഇംഗ്ലണ്ട് ഡെറക് റാൻഡാൽ ന്യൂസിലൻഡ് എവൻ ചാറ്റ്ഫീൽഡ് ജേഡ് സ്റ്റേഡിയം, ക്രൈസ്റ്റ്ചർച്ച് 1977-78 [3]
പാകിസ്താൻ സിക്കന്ദർ ഭക്ത് ഓസ്ട്രേലിയ അലൻ ഹേർസ്റ്റ് വാക്ക സ്റ്റേഡിയം,പെർത്ത് 1978-79 [4]

ഏകദിന ക്രിക്കറ്റിൽ മങ്കാദിങ്ങ് നടന്ന അവസരങ്ങൾ[തിരുത്തുക]

ബാറ്റ്സ്മാൻ ബൗളർ വേദി വർഷം
ഇംഗ്ലണ്ട് ബ്രയാൻ ലൂക്കർസ്റ്റ് ഓസ്ട്രേലിയ ഗ്രെഗ് ചാപ്പൽ മെൽബൺ 1974-75 [5]
സിംബാബ്‌വെ ഗ്രാൻഡ് ഫ്ലവർ ന്യൂസിലൻഡ് ദീപക് പട്ടേൽ ഹരാരെ സ്പോർട്ട്സ് ക്ലബ് 1992-93 [6]
ദക്ഷിണാഫ്രിക്ക പീറ്റർ കേസ്റ്റൻ ഇന്ത്യ കപിൽ ദേവ് പോർട്ട് എലിസബെത്ത് 1992-93[7]

അവലംബം[തിരുത്തുക]

  1. India in Australia Test Series - 2nd Test, match scorecard, Cricinfo, Retrieved on 28 February 2009
  2. The Frank Worrell Trophy - 4th Test, match scorecard, Cricinfo, Retrieved on 28 February 2009
  3. England in New Zealand Test Series - 2nd Test, match scorecard, Cricinfo, Retrieved on 28 February 2009
  4. Pakistan in Australia Test Series - 2nd Test, match scorecard, Cricinfo, Retrieved on 28 February 2009
  5. England in Australia ODI Match, match scorecard, Cricinfo, Retrieved on 28 February 2009
  6. New Zealand in Zimbabwe ODI Series - 2nd ODI, match scorecard, Cricinfo, Retrieved on 28 February 2009
  7. India in South Africa ODI Series - 2nd ODI, match scorecard, Cricinfo, Retrieved on 28 February 2009

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റൺ_ഔട്ട്&oldid=3091153" എന്ന താളിൽനിന്ന് ശേഖരിച്ചത്