ഹിന്ദോളം (രാഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണാടകസംഗീതത്തിലെ 20ആം മേളകർത്താരാഗമായ നഠഭൈരവിയുടെ ജന്യരാഗമായി കണക്കാക്കപ്പെടുന്ന രാഗമാണ് ഹിന്ദോളം.എന്നാൽ ചിലപ്പോൾ ഹനുമത്തോടിയുടെ ജന്യരാഗമായും പറയാറുണ്ട്.ഇതൊരു ഔഡവരാഗമാണ് അതായത് അഞ്ച് സ്വരസ്ഥാനങ്ങളാണ് ആരോഹണാവരോഹണത്തിൽ കാണുന്നത്.ഈ രാഗം ഒരു സുഘടനാരാഗമാണ്,അതായത് ആരോഹണത്തിലും അവരോഹണത്തിലും ഒരേ സ്വരസ്ഥാനങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്.

ഘടന,ലക്ഷണം[തിരുത്തുക]

  • ആരോഹണം സ ഗ2 മ1 ധ1 നി2 സ
  • അവരോഹണം സ നി2 ധ1 മ1 ഗ2 സ

(സാധാരണ ഗാന്ധാരം,ശുദ്ധമദ്ധ്യമം,ശുദ്ധധൈവതം,കൈശികിനിഷാദം)

പണ്ഡിതർ ഈ രാഗം നഠഭൈരവിയുടെ ജന്യമായും അഥവാ ഹനുമത്തോടിയുടെ ജന്യമായും അഭിപ്രായപ്പെടാറുണ്ട്.ഈ രണ്ടുരാഗങ്ങളിലേയും ഋഷഭം,പഞ്ചമം എന്നിവ മാറ്റിയാൽ ഹിന്ദോളം ലഭിക്കുന്നു.

കൃതികൾ[തിരുത്തുക]

കൃതി കർത്താവ്
ഗോവർദ്ധനഗിരീശം സ്മരാമി മുത്തുസ്വാമി ദീക്ഷിതർ
പത്മനാഭപാഹി സ്വാതിതിരുനാൾ
സാമജവരഗമനാ ത്യാഗരാജസ്വാമികൾ

ചലച്ചിത്രഗാനങ്ങൾ[തിരുത്തുക]

ഗാനം ചലച്ചിത്രം
ചന്ദനമണിവാതിൽ മരിക്കുന്നില്ല ഞാൻ
ഇന്ദ്രനീലിമയീലും ഈ മിഴി വൈശാലി
രാജഹംസമേ മഴവിൽ ചമയം
അമ്മ മഴക്കാറിനു കൺ നിറഞ്ഞു മാടമ്പി
ദ്വാദശിയിൽ മധുരനൊമ്പരക്കാറ്റ്
അല്ലികളിൽ പ്രജ
"http://ml.wikipedia.org/w/index.php?title=ഹിന്ദോളം_(രാഗം)&oldid=1692944" എന്ന താളിൽനിന്നു ശേഖരിച്ചത്