ഹസ്സാൻ ബിൻ സാബിത്
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
മുഹമ്മദ് നബിക്ക് മുമ്പും ശേഷവും ജീവിച്ച ഒരു അറബി മഹാ കവിയാണ് ഹസ്സാൻ ബിൻ സാബിത്. മുഴുവൻ പേര് അബുൽ വലീദ് ഹസ്സാൻ ബിൻ സാബിത് അൽ അൻസ്വാരി.
ഇസ്ലാമിന് മുൻപുള്ള കാലഘട്ടം [തിരുത്തുക]
മദീനയിലെ "ഗസ്സാൻ" രാജാക്കൻമാരെ പുകഴ്ത്തി കവിതകൾ പാടി. അവരുടെ വകയായി ധാരാളം സമ്മാനങ്ങൾ വാങ്ങി. ആ സമൂഹത്തിലെ വളരെ പ്രിയങ്കരനായ കവിയായി മാറി.
ഇസ്ലാം സ്വീകരണം [തിരുത്തുക]
മുഹമ്മദ് നബി മദീനയിൽ വന്നപ്പോൾ മുസ്ലിമായി. മുഹമ്മദ് നബിയെ ധാരാളമായി കവിത കൊണ്ട് ആക്ഷേപിച്ചിരുന്ന ജനങ്ങളെ കവിത കൊണ്ട് തിരിച്ച പ്രതിരോധിച്ചു. നബിയെ ദ്രോഹിച്ചിരുന്നത് നബിയുടെ തന്നെ കുടുംബമായിരുന്നു. അവർക്കെതിരെ കവിത ചൊല്ലുമ്പോൾ നബി ചോദിച്ചു: നീ എങ്ങനെ അവർക്കെതിരെ കവിത എഴുതും? ഞാൻ അവരിൽ പെട്ടവനല്ലേ? അപ്പോൾ ഹസ്സാൻ മറുപടി പറയും: കുഴച്ച മാവിൽനിന്നു മുടി നീക്കം ചെയ്യുന്നത് പോലെ താങ്കളെ ഞാൻ നീക്കം ചെയ്യും. അദ്ധേഹത്തിന്റെ വാക്കുകൾ ഇരുളിന്റെ കഴുത്തിൽ അമ്പുപോലെ പതിച്ചു. ശത്രുക്കൾക്ക് ആ വരികൾ കുറച്ചൊന്നുമല്ല അസ്വസ്ഥതയുണ്ടാക്കിയത്. ഇസ്ലാം സ്വീകരിച്ചതോടെ കവിതയെഴുത്ത് കുറഞ്ഞു. ആരാധനയിൽ മുഴുകാൻ വേണ്ടിയായിരുന്നു ഇത്. ഇസ്ലാമിനെ സംരക്ഷിക്കാൻ വേണ്ടി മാത്രം പിന്നീട് കവിതകൾ എഴുതി.
മരണം [തിരുത്തുക]
ഹിജ്റ വർഷം 54 ൽ 120 ആം വയസ്സിൽ മരണം.