സ്വയം‌സിദ്ധപ്രമാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെളിവുനല്‍കാതെ തന്നെ സ്വീകരിയ്ക്കപ്പെടുന്ന പ്രസ്താവനയാണ് സ്വയംസിദ്ധപ്രമാണം. പ്രത്യക്ഷപ്രമാണം, സ്വയംസിദ്ധതത്ത്വം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇത്തരം അംഗീകൃത പ്രമാണങ്ങള്‍ എല്ലാ ഗണിതശാസ്ത്രശാഖകളിലും കാണാം.

ഉദാഹരണങ്ങള്‍

  • ഒരേ വസ്തുവിന് തുല്യമായ വസ്തുക്കള്‍ പരസ്പരം തുല്യങ്ങളായിരിയ്ക്കും.
  • മുഴുവനേക്കാള്‍ ചെറുതാണ് ഭാഗികം

യുക്തിപൂര്‍ണ്ണവും യുക്തിരഹിതവുമായ അര്‍ത്ഥങ്ങളില്‍ ഗണിതശാസ്ത്രത്തില്‍ ഇവ ഉപയോഗിച്ചുവരുന്നു.

[തിരുത്തുക] ചരിത്രത്തില്‍

പ്രാചീന ഗ്രീസില്‍ ഇത്തരം സിദ്ധാന്തങ്ങള്‍ നിലനിന്നിരുന്നതായി കാണാം. ശുദ്ധഗണിതശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്നത് ഇത്തരം സിദ്ധാന്തങ്ങളാണ്. ന്യായശാസ്ത്രവും ശുദ്ധഗണിതശാസ്ത്രവും ഇത്തരം തെളിവില്ലാത്ത പ്രമാണങ്ങള്‍ ഉപയോഗിച്ചാണ് മറ്റു അടിസ്ഥാനതത്വങ്ങള്‍ തെളിയിക്കുന്നത്. ന്യായശാസ്ത്രത്തിലെ ആദ്യസിദ്ധാന്തങ്ങളെ സൂചിപ്പിക്കാന്‍ സ്വയംസിദ്ധപ്രമാണങ്ങളാണ് ഉപയോഗിക്കുന്നത്.

[തിരുത്തുക] അവലംബം

Encarta Reference Library Premium 2005

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം