സ്റ്റെറ്റിൻഡ് ഇൻ ഫോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Stetind in Fog
Norwegian: Stetind i tåke
കലാകാരൻPeder Balke
വർഷം1864
Mediumoil on canvas
അളവുകൾ58 cm × 71 cm (23 in × 28 in)
സ്ഥാനംNational Gallery, Oslo

1864-ൽ പെഡെർ ബാൽക്കെ വരച്ച എണ്ണച്ചായാചിത്രമാണ് സ്റ്റെറ്റിൻഡ് ഇൻ ഫോഗ് (നോർവീജിയൻ: സ്റ്റെറ്റിന്റ് ഐ ടേക്ക്).

ഉല്‌പത്തി[തിരുത്തുക]

വടക്കൻ നോർവീജിയൻ പ്രകൃതിയുടെ അന്വേഷണ ഭാഗമായി 1832-ൽ പെഡെർ ബാൽക്കെ നടത്തിയ ആദ്യത്തെ വിപുലമായ യാത്ര ചിത്രകലയ്ക്ക് പ്രചോദനമായി. വടക്കൻ നോർവീജിയൻ തീരത്തെ ഭൂപ്രകൃതി അദ്ദേഹത്തെ ആകർഷിച്ചു. പിന്നീട് ജീവിതത്തിൽ പല അവസരങ്ങളിലും അദ്ദേഹം സ്റ്റെറ്റിൻഡിൽ സന്ദർശിക്കാൻ ഇടയായി. ഫ്രാൻസിലെ രാജാവ് ലൂയിസ് ഫിലിപ്പിന് അദ്ദേഹം വിറ്റ 26 രേഖാചിത്രങ്ങളിലും സമാനമായ ചിത്രങ്ങളുണ്ട്. ആ ചിത്രങ്ങൾ ഇപ്പോൾ പാരീസിലെ ലൂവ്രേയിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

ടൈസ്ജോർഡന്റെ നദിയുടെ അത്യുന്നതഭാഗങ്ങളിൽ സ്റ്റെഫ്ജോർഡനിലാണ് സ്റ്റെറ്റിന്റ് സ്ഥിതിചെയ്യുന്നത്. ഒരു നോർവീജിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ വോട്ടെടുപ്പിൽ ഇത് നോർവേയുടെ ദേശീയ പർവ്വതമായി തിരഞ്ഞെടുത്തു.[1][2]

ചിത്രം[തിരുത്തുക]

റൊമാന്റിക് പാരമ്പര്യത്തിലെ വിചിത്രമായ ഒരു രചനയാണ് ചിത്രം. പ്രകൃതി ശക്തികളുമായുള്ള മനുഷ്യന്റെ ബന്ധത്തെ ഇതിൽ ചിത്രീകരിക്കുന്നു. ചിത്രത്തിന്റെ നടുവിലാണ് സ്റ്റെറ്റിൻഡ് പർവ്വതം സ്ഥിതിചെയ്യുന്നത്. ഇതിന് വളരെ താഴ്ന്ന ചക്രവാള രേഖയുണ്ട്. ചാരനിറത്തിലുള്ള മൂടൽമഞ്ഞ് ചിത്രത്തിൽ ആധിപത്യം പുലർത്തുന്നു.[3]

ഉറവിടം[തിരുത്തുക]

1980-ൽ ഓസ്ലോയിലെ നാഷണൽ ഗാലറി ഈ ചിത്രം വാങ്ങുകയുണ്ടായി. ഒരേ രംഗത്തിന്റെ രണ്ട് ചെറിയ പതിപ്പുകളും നാഷണൽ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. Mikalsen, Kjell; Budalen, Andreas (27 May 2013). {{cite web}}: Missing or empty |title= (help); Missing or empty |url= (help)
  2. Thorsnæs, Geir; Harnang, Harald; Askheim, Svein (16 March 2012). {{cite web}}: Missing or empty |title= (help); Missing or empty |url= (help)
  3. "Stetind in Fog". www.europeana.eu. Retrieved 2016-05-01.
"https://ml.wikipedia.org/w/index.php?title=സ്റ്റെറ്റിൻഡ്_ഇൻ_ഫോഗ്&oldid=3453737" എന്ന താളിൽനിന്ന് ശേഖരിച്ചത്