സ്പൈഡർ-മാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ അമേസിങ് സ്പൈഡർ-മാൻ #23 (ഏപ്രിൽ 1965). കവർ ചിത്രം സഹ-നിർമാതാവ് കൂടിയായ സ്റ്റീവ് ഡിറ്റ്കോയുടേത്.
മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്പൈഡർ-മാൻ. സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. പീറ്റർ പാർക്കർ എന്നാണ് സ്പൈഡർ മാന്റെ യഥാർത്ഥ പേര്. ഒരിക്കൽ അണുവിസരണമുള്ള ഒരു ചിലന്തിയുടെ കടിയേൽക്കുന്നതോടെ ഹൈ സ്കൂൾ വിദ്യാർത്ഥിയായ പീറ്റർ പാർക്കർക്കറിന് ചിലന്തിയൊട് സമാനമായ ചില അമാനുഷിക ശക്തികൾ ലഭിക്കുന്നു. പിന്നീട് അദ്ദേഹം സ്പൈഡർ-മാൻ എന്ന പേരിൽ ദുഷ്ടശക്തികൾക്കെതിരെ പോരാടുന്നു.