സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ, പത്തിച്ചിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കു സമീപം പത്തിച്ചിറയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസസ്ഥാപനമാണ് സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. 1923-ൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി ആരംഭിച്ച വിദ്യാലയം 1949-ൽ സെന്റ് ജോൺസ് ഹൈസ്കൂളായും തുടർന്ന് 2000-ൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ[തിരുത്തുക]

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക]

  • നാഷണൽ സർവീസ് സ്കീം
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്[തിരുത്തുക]

പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപപള്ളിയുടെ അധീനതയിലാണ് ഈ വിദ്യാഭ്യാസസ്ഥാപനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക]

വേദശാസ്ത്ര പണ്ഡിതനും ആതുരസേവന രംഗത്തെ പ്രോജ്ജ്വല താരവുമായ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി, ദിവംഗതനായ താനുവേലിൽ ശമുവേൽ റമ്പാൻ