സുഹാസിനി ഗാംഗുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Suhasini Ganguly
Suhasini Ganguly in 1932
ജനനം3 February 1909
മരണം23 March 1965
ദേശീയതIndian
മറ്റ് പേരുകൾPutudi
പ്രസ്ഥാനംIndian independence movement

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരു ഇന്ത്യൻ വനിത സ്വാതന്ത്ര്യ സമര സേനാനിയാണ് സുഹാസിനി ഗാംഗുലി (3 ഫെബ്രുവരി 1909 - മാർച്ച് 23, 1965) .[1][2][3][4][5][6][7]

ശ്രീമതി. ഗാംഗുലി 1909 ഫെബ്രുവരി 3-ന് ബംഗാളിലെ ഖുൽന എന്ന സ്ഥലത്ത് ജനിച്ചു.അബിനാശ് ഗാംഗുലി, സരള സുന്ദര ദേവി എന്നിവരായിരുന്നു മാതാപിതാക്കൾ.അവരുടെ കുടുംബം ബംഗാളിലെ ധാക്കയിലെ ബിക്രംപൂരിൽ നിന്നായിരുന്നു. ധാക്ക എഡൻ സ്കൂളിൽ നിന്ന് 1924 ൽ മെട്രിക്കുലേഷൻ പാസായി. ഇന്റർമീഡിയറ്റ് ഓഫ് ആർട്സ് പഠനം നടക്കുമ്പോൾ ബധിര-മൂക വിദ്യാലയത്തിൽ അധ്യാപികയായി ജോലി കിട്ടി കൊൽക്കത്തയിലേക്ക് പോയി.[7][1][8]

വിപ്ലവ പ്രവർത്തനങ്ങൾ[തിരുത്തുക]

തുടക്കം[തിരുത്തുക]

കൊൽക്കത്തയിൽ താമസിക്കുമ്പോൾ കല്യാണി ദാസ്, കമലാ ദാസ്ഗുപ്ത എന്നിവരുമായി ബന്ധം പുലർത്തി. അവരെ അവർ ജുഗാന്തർ പാർട്ടിക്ക് പരിചയപ്പെടുത്തി. അവൾ ഛാത്രിസംഘത്തിലെ അംഗമായി. കല്യാണി ദാസും കമലദാസ്ഗുപ്തയുടെയും നേതൃത്വത്തിൽ സുഹാസിനി ഗാംഗുലി ഛാത്രിസംഘത്തിന്റെ ഭാഗമായി രാജശ്രീ ചന്ദ്ര നന്ദിയുടെ തോട്ടത്തിൽ നീന്തൽ പഠിപ്പിച്ചു. അവിടെ അവർ വിപ്ലവകാരിയായ റാഷിക് ദാസിനെ 1929-ൽ പരിചയപ്പെട്ടു.[1] ബ്രിട്ടീഷ് സർക്കാർ തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ചന്ദന്നഗറിൽ അഭയം തേടിയിരുന്നു, അത് ഒരു ഫ്രഞ്ച് പ്രദേശമായിരുന്നു.[8]

ചിറ്റഗോങ്ങ് ആയുധപ്പുര ആക്രമണം[തിരുത്തുക]

1930 ഏപ്രിൽ 18 ന് ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിനുശേഷം ഛാത്രി സംഘത്തിന്റെ നേതാക്കളുടെ നിർദ്ദേശപ്രകാരം, ശശാധർ ആചാര്യയും ഗാംഗുലിയും ഭാര്യ ഭർത്താവുമായി 1930 മേയ് മാസത്തിൽ അൻതാ സിങ്ങ്, ലോക്നാഥ് ബാൾ, ആനന്ദ ഗുപ്ത, ജിബാൻ ഘോഷാൽ( മഖൻ), മറ്റുള്ളവരുമായി ചന്ദന്നഗറിൽ ഒളിച്ച് താമസ്സിച്ചു. 1930 സെപ്തംബർ 1 ന് ബ്രിട്ടീഷ് പോലീസ് സംഘം ഒരു കലാപകാരിയെ പിന്തുർന്ന് അവരുടെ വീടിനെ കണ്ടെത്തി. ജിബാൻ ഘോഷാൽ എന്നയാളും മറ്റ് വിപ്ലവകാരികളും വെടിയേറ്റ് കൊല്ലപ്പെട്ടു. സുഹാസിനി ഗാംഗുലി പിടിക്കപ്പെട്ടു[3] .എന്നാൽ അവരെ ഉടനടി വിട്ടയച്ചു.[1][7]

മറ്റു പ്രവർത്തനങ്ങൾ[തിരുത്തുക]

1932 ൽ ബംഗാൾ ഗവർണർ സ്റ്റാൻലി ജാക്സനെ വധിക്കുവാൻ ശ്രമിച്ച ബിനാദാസ് എന്നയാളുമായി അവർ ബന്ധപ്പെട്ടു.[9] ബംഗാൾ ക്രിമിനൽ നിയമ ഭേദഗതി (ബിഎൽഎൽഎ) ആക്ടിനു കീഴിൽ ഗാംഗുലി 1932 മുതൽ 1938 വരെ ഹിജ്ലി ഡിറ്റൻഷൻ ക്യാമ്പിൽ തടവിലായിരുന്നു.[4][7].വിമോചിതനായ ശേഷം ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പങ്കെടുത്തു.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യൻ വനിതകളുടെ മുൻ നിരയിലേക്ക് വന്നു .[10][1]കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്തില്ലങ്കിലും അവർ കോൺഗ്രസ് സഹപ്രവർത്തകരെ സഹായിച്ചു[2] .ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലെ ഒരു പ്രവർത്തകയായ ഹേമന്ത താരഫ്ദാറിന് അഭയം നൽകിയതിനെ തുടർന്ന് 1942 നും 1945 നും ഇടയിൽ അവർ വീണ്ടും തടവിൽ കഴിയേണ്ടി വന്നു.[1] 1948-ലും 1949-ലും സുഹാസിനി ഗാംഗുലി കമ്മ്യൂണിസത്തോടുള്ള ബന്ധം അംഗീകരിക്കുന്നതിനാൽ 1948 ലെ പശ്ചിമബംഗാൾ സെക്യൂരിറ്റി ആക്ട് പ്രകാരം തടവിൽ കഴിഞ്ഞു.[1]

പിൽക്കാല ജീവിതവും മരണവും[തിരുത്തുക]

തന്റെ ജീവിതത്തിലുടനീളം സാമൂഹ്യ സമരത്തിൽ സുഹാസിനി ഉൾപ്പെട്ടിരുന്നു. 1965 ൽ റോഡ് അപകടത്തെത്തുടർന്ന്, കൊൽക്കത്തയിലെ പി. ജി ആശുപത്രിയിലായിരുന്നു. ആശുപത്രി ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലം അവർക്ക് ടെറ്റാനസ് ബാധിക്കുകയും 23 മാർച്ച് 1965-ൽ അന്തരിക്കുകയും ചെയ്തു..[1][7]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Sengupta, Subodh; Basu, Anjali (2016). Sansad Bangali Charitavidhan (Bengali). Vol. 1. Kolkata: Sahitya Sansad. p. 827. ISBN 978-81-7955-135-6.
  2. 2.0 2.1 Ghosh, Durba (2017-07-20). Gentlemanly Terrorists: Political Violence and the Colonial State in India, 1919–1947 (in ഇംഗ്ലീഷ്). Cambridge University Press. ISBN 9781107186668.
  3. 3.0 3.1 Bhattacharya, Brigadier Samir (2013-11-12). NOTHING BUT! (in ഇംഗ്ലീഷ്). Partridge Publishing. ISBN 9781482814767.
  4. 4.0 4.1 "Mysterious girls". The Telegraph. Archived from the original on 2017-12-01. Retrieved 2017-11-23.
  5. Vohra, Asharani (1986). Krantikari Mahilae [Revolutionary Women] (in ഹിന്ദി). New Delhi: Department of Publications, Ministry of Information and Broadcasting, Government of India. pp. 37–39.
  6. "Book Review Swatantrata Sangram Ki Krantikari Mahilayen by Rachana Bh…". archive.is. 2013-06-28. Archived from the original on 2013-06-28. Retrieved 2017-11-23. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  7. 7.0 7.1 7.2 7.3 7.4 De, Amalendu (2011). "সুহাসিনী গাঙ্গুলী : ভারতের বিপ্লবী আন্দোলনের এক উল্লেখযোগ্য চরিত্র" Suhāsinī gāṅgulī: Bhāratēra biplabī āndōlanēra ēka ullēkhayōgya caritra [Suhasini Ganguly: A notable character in the revolutionary movement of India]. Ganashakti (in Bengali).
  8. 8.0 8.1 Chandrababu, B. S.; Thilagavathi, L. (2009). Woman, Her History and Her Struggle for Emancipation (in ഇംഗ്ലീഷ്). Bharathi Puthakalayam. ISBN 9788189909970.
  9. Chatterjee, India. "The Bengali Bhadramahila —Forms of Organisation in the Early Twentieth Century" (PDF). Manushi: 33–34. Archived from the original (PDF) on 2017-12-01. Retrieved 2018-10-02.
  10. Bandopadhyay, Sandip. "Women in the Bengal Revolutionary Movement (1902 - 1935)" (PDF). Manushi: 34. Archived from the original (PDF) on 2016-10-20. Retrieved 2018-10-02.
"https://ml.wikipedia.org/w/index.php?title=സുഹാസിനി_ഗാംഗുലി&oldid=3951835" എന്ന താളിൽനിന്ന് ശേഖരിച്ചത്