സുരജ്കുണ്ട് ചൂട് നീരുറവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുരജ്കുണ്ട് ചൂട് നീരുറവ
सूरजकुंड
LocationHazaribagh district, Jharkhand, India
Coordinates24°08′58″N 85°38′44″E / 24.14945°N 85.64545°E / 24.14945; 85.64545
Elevation364 metres (1,194 ft)
TypeSulfur
TemperatureSurface temp: 85 °C (185 °F)
Av sub-surface temp:165 °C (329 °F)

ഇന്ത്യൻ സംസ്ഥാനമായ ഝാർഖണ്ഡിലെ ഹസരിബാഗ് ജില്ലയിലെ ബേൽകാപി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രകൃതിദത്ത ചൂട് നീരുറവയാണ് സുരജ്കുണ്ഡ് ചൂട് നീരുറവ (ഹിന്ദി: सूरजकुंड) (സൂര്യ കുണ്ട് എന്നും അറിയപ്പെടുന്നു). സുരജ്കുണ്ട് ചൂട് നീരുറവയിലെ സൾഫറിന് ശരീരം സുഖപ്പെടുത്തുന്നതിനാവശ്യമായ കഴിവുള്ളതുകൊണ്ട്, സ്പാകളും സോണകളും ഉൾപ്പെടെ നിരവധി സൌകര്യങ്ങൾ ഇതിനോടനുബന്ധിച്ച് ഝാർഖണ്ഡ് ടൂറിസം വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്.[1] ഇന്ത്യയിലെ ഏറ്റവും ചൂട് കൂടിയ നീരുറവയാണ് സുരജ്കുണ്ടിലേതെന്ന് കരുതുന്നു.[2] ഇവിടത്തെ ചൂട് നീരുറവയുടെ ഉപരിതല താപനില 87 °C (189 °F)-ഉം ഉപരിതലത്തിനടിയിലെ ശരാശരി താപനില 165 °C (329 °F)-ഉം ആണ്. ഇന്ത്യയിൽ ഭൂതാപോർജ്ജത്തിന്റെ ഉല്പാദത്തിന് സാധ്യത കാണുന്ന ഇടങ്ങളിലൊന്നു് കൂടിയാണിത്.

അവലംബം[തിരുത്തുക]

  1. "Luxury holiday in lap of nature - State to spend Rs 8 crore for hot water spa in Hazaribagh, watchtower in Khunti & museum in Chatra". The Telegraph, 26 September 2009. Retrieved 2010-04-26. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "Suraj Kund Hot Spring". india9. Retrieved 2010-04-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

External videos
സുരജ് കുണ്ട്