സുനിൽ ഗാംഗുലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതീയനായ ഒരു ഹവായിയൻ ഗിത്താറിസ്റ്റ് ആയിരുന്നു സുനിൽ ഗാംഗുലി. HMV, സാഗരിക, കോൺകോർഡ് മുതലായ റെകോർഡിംഗ് കമ്പനികളുമായി ചേർന്ന് നിരവധി ഗാനങ്ങൾ സുനിൽ ഗാംഗുലി പുറത്തിറക്കിയിട്ടുണ്ട്.
ത്രിപുരയിൽ 1940 ജാനുവരി 1 നു ജനിച്ച ഇദ്ദേഹം നിരവധി ബോളിവുഡ് ഗാനങ്ങൾ ഗിത്താറിൽ ഈണപ്പെടുത്തിയിട്ടുണ്ട്. പണ്ഡിറ്റ് പന്നാലാൽ ഘോഷ് ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. ഹിന്ദുസ്ഥാനി സംഗീതത്തിൽ വളരെ അറിവുണ്ടായിരുന്ന ഇദ്ദേഹം 40 വര്ഷം സംഗീതലോകത്ത് നിലനിൽക്കുകയും 1999 ജുൺ 14 ന് മരണമടയുകയും ചെയ്തു.