സുഡോക്കു
ചതുരക്കളങ്ങളെ ആധാരമാക്കിയുള്ള ബുദ്ധിശക്തിയെ വികസിപ്പിക്കുന്ന ഒരു കളിയാണ് സുഡോക്കു. സുഡോക്കുവിലെ നിയമങ്ങൾ വളരെ ലളിതമാണ്.
[തിരുത്തുക] കളം
സുഡോക്കു കളം ചിത്രത്തിൽ കാണിച്ചിരിക്കുന്നു. ഇവിടെ ഒരു 9x9 ചതുരക്കളത്തെ ഒമ്പത് 3x3 ചതുരങ്ങളായി തിരിച്ചിരിക്കുന്നു. ചില കളങ്ങളിൽ 1 മുതൽ 9 വരെയുള്ള അക്കങ്ങളിൽ ചിലത് എഴുതിയിട്ടുണ്ടാകും. ബാക്കിയുള്ള കളങ്ങളിൽ നിയമാനുസൃതമായി അക്കങ്ങൾ എഴുതിച്ചേർക്കുക എന്നതാണ് ഈ കളിയുടെ ലക്ഷ്യം.ഓരോ കള്ളിയേയും റീജിയൺ എന്നും തന്നിരിക്കുന്ന സംഖ്യകളെ ഗിവൺസ് എന്നും പറയുന്നു
[തിരുത്തുക] നിയമങ്ങൾ
സുഡോക്കു പ്രശനം നിർദ്ധാരണം ചെയ്യുന്നതിനായി ശൂന്യമായ കളങ്ങളിൽ അക്കങ്ങൾ എഴുതിച്ചേർക്കുമ്പോൾ താഴെപ്പറയുന്ന മൂന്നു നിയമങ്ങൾ പാലിക്കണം.
- ഒരു വരിയിലുള്ള ഒൻപതു കളങ്ങളിൽ ഒന്നു മുതൽ ഒൻപതു വരെയുള്ള എല്ലാ അക്കങ്ങളും ഉണ്ടായിരിക്കണം.
- ഒരു നിരയിലുള്ള ഒൻപതു കളങ്ങളിൽ ഒന്നു മുതൽ ഒൻപതു വരെയുള്ള എല്ലാ അക്കങ്ങളും ഉണ്ടായിരിക്കണം.
- ഓരോ 3x3 കളങ്ങളിലും ഒന്നു മുതൽ ഒൻപതു വരെയുള്ള അക്കങ്ങൾ ഉണ്ടായിരിക്കണം.
സംഖ്യകൾ ഉപയോഗിച്ചുള്ള കളിയാണെങ്കിലും ഗണിതശാസ്ത്രത്തിലുള്ള അറിവല്ല ഈ കളിക്കാവശ്യം, മറിച്ച് യുക്തിചിന്തയും ക്ഷമയുമാണ്. ഒരു നല്ല സുഡോക്കു പ്രശ്നത്തിന് ഒരു ഉത്തരം മാത്രമേ കാണുകയുള്ളൂ.
[തിരുത്തുക] അവലംബം
- Sudoku 75 puzzles of Wayne Gould, H&C Publishing house Thrissur