സി ഷാര്‍പ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

C#
Paradigm: structured, imperative, object-oriented
പുറത്തുവന്ന വര്‍ഷം: 2001 (last revised 2007)
രൂപകല്‍പ്പന ചെയ്തത്: Microsoft Corporation
ഏറ്റവും പുതിയ പതിപ്പ്: 3/ 19 November 2007
Typing discipline: static, strong, both safe and unsafe, nominative
പ്രധാന രൂപങ്ങള്‍: .NET Framework, Mono, DotGNU
വകഭേദങ്ങള്‍: 1.0, 1.5 , 2.0 (ECMA), 3.0
സ്വാധീനിക്കപ്പെട്ടത്: Object Pascal, C++, Modula-3, Java, Eiffel
സ്വാധീനിച്ചത്: Nemerle, D, Java[1], Windows PowerShell

ഡോട്ട് നെറ്റിന്‌ ഉപക്രമമായി മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത വസ്തുതാ അധിഷ്ഠിത പ്രോഗ്രാമിങ് ഭാഷയാണ്‌ സി# (ഉച്ചാരണം: സി ഷാര്‍പ്പ്) (C#), ശേഷം ഇ.സി.എം.എ യുടെയും ഐ.എസ്.ഒ വിന്റെയും അംഗീഗാരം ലഭിക്കുകയും ചെയ്യുകയുണ്ടായി (ECMA-334, ISO/IEC 23270). ഡെല്‍ഫി രൂപകല്‍പ്പകനായിരുന്ന ആന്‍ഡേഴ്സ് ഹെല്‍സ്‌ബെര്‍ഗ് സി# ന്റെയും മുഖ്യരൂപകല്‍പ്പകന്‍. പ്രധാനമായും സി++ ന്റെ ലേഖനവ്യവസ്ഥയാണ്‌ അനുദാവനം ചെയ്തതെങ്കിലും മറ്റു ചില ഭാഷകളും ഇതിനെ സ്വാധീനിച്ചിട്ടുണ്ട് (ഡെല്‍ഫി, ജാവ തുടങ്ങിയവ).

[തിരുത്തുക] ചരിത്രം

സിമ്പിള്‍ മനേജ്ഡ് സി എന്ന ഭാഷയുപയോഗിച്ചായിരുന്നു ഡോട്ട് നെറ്റിന്റെ ആദ്യവികസനകാലത്ത് ക്ലാസ് ലൈബ്രറികള്‍ നിര്‍മ്മിച്ചിരുന്നത്. 1999 ജനുവരിയില്‍ ആന്‍ഡേഴ്സ് ഹെല്‍സ്‌ബെര്‍ഗ് പുതിയ ഭാഷ നിര്‍മ്മിക്കുന്നതിന്‌ വേണ്ടി ഒരു ടീമിന്‌ രൂപം നല്‍കുകയും ചെയ്തു, അന്ന് അതിന്റെ പേര്‍ കൂള്‍ എന്നയിരുന്നു. 2000 ജൂലൈയില്‍ നടന്ന പ്രൊഫഷനല്‍ ഡവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ ഡൊട്ട് നെറ്റ് പ്രസിദ്ധപ്പെടുത്തുന്ന സമയത്ത് പേര് സി# എന്നാക്കുകയും ക്ലാസ് ലൈബ്രറികളെല്ലം തന്നെ സ്# ലേക്ക് മാറ്റിയെഴുതുകയും ചെയ്തു.

സി# പ്രധാന അണിയറ ശില്പിയായ ആന്‍ഡേഴ്സ് ഹെല്‍സ്‌ബെര്‍ഗ്, വിഷ്വല്‍ സി++, ബോര്‍ലാന്റ് ഡെല്‍ഫി, ടര്‍ബോ പാസ്കല്‍ എന്നിവയുടെയും പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു. പ്രധാനപ്പെട്ട പ്രോഗ്രാമിങ് ലാഗ്വേജുകളിലുള്ള കുറവുകളാണ് കോമണ്‍ ലാംഗ്വേജ് റണ്‍ടൈം ന്റെയും തുടര്‍ന്ന് സി# ന്റെയും പിറവിക്ക് കാരണം എന്ന് അദ്ദേഹം പിന്നീട് നടത്തിയ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി.

[തിരുത്തുക] സവിശേഷതകള്‍

[തിരുത്തുക] അവലംബം

  1. In Java 5.0, several features (foreach, autoboxing, varargs, attributes and enums) were introduced, after proving themselves useful in the C# language (with only minor differences in name and implementation). [1][2][3]
"http://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF_%E0%B4%B7%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം