സി ഡി ജെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി ഡി ജെയിൻ
ജനനം
ജെയിൻ
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംകോളേജ് ഓഫ് ഫൈൻ ആർട്സ് കേരള
അറിയപ്പെടുന്നത്പെയിന്റിങ്, ചിത്രരചന
പ്രസ്ഥാനംProgressive Art Group
പുരസ്കാരങ്ങൾറിപ്പൺ കപൂർ ഫെലോഷിപ്, CRY അവാർഡ്

ഇന്ത്യയിലെ പ്രശസ്തനായ ഒരു സമകാലീന ചിത്രകാരനാണ് സി ഡി ജെയിൻ. ദേശീയതലത്തിൽ ശ്രദ്ധ നേടിയ പ്രശസ്ത ചിത്രകാരനായ ജയിൻ, കോളേജ് ഓഫ് ഫൈൻ ആർട്സ് കേരളയിൽ നിന്ന് ചിത്രകലയിൽ BFA ബിരുദം നേടി. പഠനകാലത്തു തന്നെ ശ്രദ്ധേയമായ അംഗീകാരങ്ങൾ രംഗത്ത് നേടിയ ജയിൻ കേരള ലളിത കലാ അക്കാഡമി, കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് എന്നിവയുടെ സംസ്ഥാന അവാർഡുകൾ അടക്കം കരസ്ഥമാക്കിയിട്ടുണ്ട് . കുറച്ചുകാലം തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സ് കേരളയിൽ അധ്യാപകനായി സേവനമനുഷ്ടിച്ചു. അതിനു ശേഷം ജയിൻ മദ്രാസ് കേന്ദ്രമാക്കി തന്റെ കലാ പ്രവർത്തനം തുടരുകയും ദേശീയ തലത്തിൽ ഈ മേഖലയിൽ തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. ഈ കാലയളവിൽ ഇന്ത്യയിൽ പ്രധാന പ്പെട്ട കലാകേന്ദ്രങ്ങളിലും ഗാലറികളിലും ഇദ്ദേഹം നടത്തിയ പ്രദർശനങ്ങൾ ശ്രദ്ധനേടുകയും ദേശീയ ദിനപത്രങ്ങൾ അടക്കം അമ്പതോളം പ്രധാന മാധ്യമങ്ങളിൽ ജയിന്റെ കലയെപ്പറ്റി പഠന നിരൂപണങ്ങൾ പ്രസിദ്ധീകരിക്കുകയും ഉണ്ടായി . [1][2][3]റിപ്പൺ കപൂർ ഫെലോഷിപ്, CRY അവാർഡ് എന്നീ അന്തർദേശീയ അംഗീകാരങ്ങളും ജയിനെ തേടിയെത്തി. കുട്ടികളുമായി ബന്ധപ്പെട്ട ചൂഷണം, പീഡനം, ബാലവേല തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങളെ അടുത്തുനിന്നു പഠിക്കുകയും ആ വിഷയത്തെ ലോകശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുവാൻ തന്റെ കല വഴി അവിരാമം ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.[4] ബാല വിദ്യാഭ്യാസ വിദഗ്ദൻ എന്ന നിലയിൽ കുട്ടികളിലെ ക്രിയാത്മകശേഷി, കലാഭിരുചി എന്നിവയുടെ ഉദ്ദേജനത്തിനുതകുന്ന വിദ്യാഭ്യാസ ക്ലാസുകൾ, കലാ കൂട്ടായ്മ്മകൾ എന്നിവ ധാരാളം പല സംസ്ഥാനങ്ങളിൽ ഇദ്ദേഹം വിജയകരമായി നടത്തിയിട്ടുണ്ട്.

ഇപ്പോൾ മുംബൈ കേന്ദ്രമാക്കി കലാരംഗത്തു സജീവമായി തുടരുന്ന സി. ഡി ജയിൻ തിരുവനന്തപുരം പാറശ്ശാല സ്വദേശിയാണ്.

അവലംബം[തിരുത്തുക]

  1. "Art and healing". The Hindu (in Indian English). 2014-11-20. ISSN 0971-751X. Retrieved 2023-11-16.
  2. "https://www.deccanchronicle.com/lifestyle/books-and-art/130819/childhood-on-canvas.html". {{cite news}}: External link in |title= (help)
  3. "Artist to take paintings on children in distress to 100 schools". The Times of India. 2019-01-09. ISSN 0971-8257. Retrieved 2023-11-16.
  4. MK, Ananth. "Artist uses stories of abused children to create awareness". The Times of India. ISSN 0971-8257. Retrieved 2023-11-16.
"https://ml.wikipedia.org/w/index.php?title=സി_ഡി_ജെയിൻ&oldid=3990295" എന്ന താളിൽനിന്ന് ശേഖരിച്ചത്