സി/2011 എൽ4
Discovery image of Comet C/2011 L4 (PANSTARRS) from the Pan-STARRS telescope |
|
| Discovery | |
|---|---|
| Discovered by | Pan-STARRS |
| Discovery date | 06 June 2011 |
| Orbital characteristics A | |
| Epoch | 2012-Mar-20 (JD 2456006.5) |
| Aphelion | Unknown |
| Perihelion | 0.30161 au (q) |
| Semi-major axis | Unknown |
| Eccentricity | 1.000087 |
| Orbital period | ~110000 yr (Barycentric solution for epoch 2050)[1] |
| Inclination | 84.199° |
| Last perihelion | Unknown |
| Next perihelion | 10 March 2013[2] |
2011 ജൂൺ മാസത്തിൽ കണ്ടെത്തിയ ധൂമകേതുവാണ് പാൻസ്റ്റാർ എന്നറിയപ്പെടുന്ന C/2011 L4. 2013 മാർച്ച് മാസത്തിൽ ഇതിനെ നഗ്നനേത്രങ്ങളാൽ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു.[3][4] ഹവായ് ദ്വീപസമൂഹത്തിലെ മാവുഇ എന്ന ദ്വീപിൽ സ്ഥിതിചെയ്യുന്ന പാൻസ്റ്റാർ ദൂരദർശിനി ഉപയോഗിച്ചാണ് ഇത് കണ്ടെത്തിയത്.
2011 ജൂൺ മാസത്തിൽ C/2011 L4നെ കണ്ടെത്തുമ്പോൾ ഇതിന്റെ കാന്തിമാനം 19 മാത്രമായിരുന്നു.[5] 2012 മെയ് മാസത്തിൽ ഇതിന്റെ കാന്തിമാനം 13.5 ആയി.[6] 2012 ഒക്ടോബറിൽ കോമയുടെ വലിപ്പം 1,20,000 കി.മീറ്റർ ആണെന്നു കണക്കാക്കി.[7] പാൻസ്റ്റാർസ് ധൂമകേതു ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന മാർച്ച് 5ന് ഭൂമിയുമായുള്ള അതിന്റെ അകലം 1.09 സൗരദൂരം ആയിരിക്കും.[4] ഇത് സൂര്യനോട് ഏറ്റവും അടുത്തു വരുന്നത് 2013 മാർച്ച് 13ന് ആയിരിക്കും.[2]
ഒർട്ട് മേഘത്തിൽ നിന്നാണ് C/2011 L4 വരുന്നത്. ഇതിന്റെ പ്രദക്ഷിണകാലയളവ് 1,10,000 വർഷങ്ങളാണ് എന്ന് കണക്കാക്കിയിട്ടുണ്ട്.[1]
അവലംബം [തിരുത്തുക]
- ↑ 1.0 1.1 Horizons output. "Barycentric Osculating Orbital Elements for Comet C/2011 L4 (PANSTARRS)". ശേഖരിച്ചത് 2012-07-17. (Solution using the Solar System Barycenter and barycentric coordinates. Select Ephemeris Type:Elements and Center:@0)
- ↑ 2.0 2.1 "JPL Small-Body Database Browser: C/2011 L4 (PANSTARRS)". Jet Propulsion Laboratory. 2012-07-14 last obs (data arc=1.15 yr). ശേഖരിച്ചത് 2012-06-12.
- ↑ "Comet Pan-STARRS: Still on Track". Sky & Telescope. 2012-04-12. ശേഖരിച്ചത് 2012-04-12.
- ↑ 4.0 4.1 Kronk, Gary W. "C/2011 L4 (PANSTARRS)". ശേഖരിച്ചത് 2012-06-13. (Cometography Home Page)
- ↑ "MPEC 2011-L33 : COMET C/2011 L4 (PANSTARRS)". IAU Minor Planet Center. 2011-06-08. ശേഖരിച്ചത് 2012-05-17. (CK11L040)
- ↑ "MPEC 2012-J16 : OBSERVATIONS AND ORBITS OF COMETS". IAU Minor Planet Center. 2012-05-04. ശേഖരിച്ചത് 2012-05-17.
- ↑ Jakub Cerny (2012-10-07). "Watching comet Panstarrs activity". Robotic telescope FRAM. ശേഖരിച്ചത് 2012-10-08.
മറ്റു കണ്ണികൾ [തിരുത്തുക]
- Elements and Ephemeris for C/2011 L4 (PANSTARRS) – Minor Planet Center
- C/2011 L4 ( PanSTARRS ) – Seiichi Yoshida @ aerith.net
- Update on comet C/2011 L4 (PANSTARRS) – Remanzacco Observatory (May 18, 2012)
- Watching comet Panstarrs activity – Jakub Cerny (7 Oct 2012)
- പാൻസ്റ്റാഴ്സ് വാൽനക്ഷത്രത്തെ വരവേൽക്കാം!- വൈശാഖൻ തമ്പി, മലയാളം പോർട്ടൽ