സാറാ ബെർണാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാറാ ബെർണാർഡ്

സാറാ ബെർണാർഡ് (നാദർ എടുത്ത ചിത്രം)
ജനനം റോസൈൻ ബെർണാർഡ്
ഒക്ടോബർ 23, 1844
ഫ്രാൻസ് Paris, France
മരണം 1923 മാർച്ച് 26 (പ്രായം 78)


സാറാ ബെർണാർഡ് (ഒക്ടോബർ 23, 1844മാർച്ച് 26, 1923) പാരീസിൽ ജനിച്ച ഒരു നാടകനടി ആയിരുന്നു. പലപ്പോഴും ലോകചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ നടി എന്ന് സാറാ ബെർണാർഡിനെ വിശേഷിപ്പിക്കാറുണ്ട്. 1870-കളിൽ യൂറോപ്പിലെ രംഗവേദികളിൽ സാറ പ്രശസ്തയായി. പിന്നാലെ യൂറോപ്പിലും അമേരിക്കയിലും സാറയുടെ നാടകങ്ങൾക്ക് ആവശ്യമേറി. ഒരു ഗൗരവമുള്ള നാടകനടി എന്ന ഖ്യാതി സാറ സമ്പാദിച്ചു. ദൈവിക സാറ (ഡിവൈൻ സാറ) എന്ന ഓമനപ്പേര് സാറാ ബെർണാർഡിനു ലഭിച്ചു.

[തിരുത്തുക] രംഗ ജീവിതം

സാറാ ബെർണാർഡ് - നാദർ എടുത്ത ചിത്രം

സാറയുടെ നാടകജീവിതം 1862-ൽ ആരംഭിച്ചു. അന്ന് സാറാ ഫ്രാൻസിലെ ഏറ്റവും പ്രശസ്തമായ നാടകവേദിയായ കോമെഡീ-ഫ്രാൻസ്വായിൽ ഒരു വിദ്യാർത്ഥിനിയായിരുന്നു. എങ്കിലും ഇവിടെ അധികമൊന്നും വിജയിക്കാത്ത സാറാ ഇവിടം വിട്ട് 1865-ൽ സ്വന്തമായി ഒരു വിദൂഷിക ആകുവാൻ തീരുമാനിച്ചു. ഈ സമയത്താണ് തന്റെ പ്രശസ്തമായ ശവപ്പെട്ടി സാറാ സമ്പാദിക്കുന്നത്. ഒരു മെത്തയ്ക്കു പകരം പലപ്പോഴും സാറാ ഈ ശവപ്പെട്ടിയിൽ ഉറങ്ങി. ഇത് പല ദുരന്ത കഥാപാത്രങ്ങളെയും മനസ്സിലാക്കുവാൻ തന്നെ സഹായിച്ചു എന്ന് പിന്നീട് സാറാ അവകാശപ്പെട്ടു. 1870-കളിൽ യൂറോപ്പിലെ രംഗവേദികളിൽ സാറാ പ്രശസ്തയായി. ഇതിനു പിന്നാലെ സാറയുടെ നാടകങ്ങൾക്കായി ജനങ്ങൾ ആവശ്യപ്പെടാൻ തുടങ്ങി. [1]സാറ പക്വതയുള്ള ഒരു നടി എന്ന പ്രശസ്തി സമ്പാദിച്ചു. പല നാടകനടിമാരെയും ലിയാൻ ദ് പൂജി എന്ന വിദൂഷികയെയും സാറ പരിശലിപ്പിച്ചു.

[തിരുത്തുക] അവലംബം

  1. ന്യൂയോര്ക്കിൽ

[തിരുത്തുക] കുറിപ്പുകൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ