സാദെഖ് ഖാൻ സന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സാദെഖ് ഖാൻ സന്ദ്
സദെഖ് ഖാൻ സന്ദ്
ഭരണകാലംAugust 22, 1779 – March 14, 1781
ജനനം?
മരണം1781
മരണസ്ഥലംസന്ദ് പാലസ്, ഷിറാസ്
മുൻ‌ഗാമിഅബോൾ-ഫത്ത് ഖാൻ സന്ദ്
പിൻ‌ഗാമിഅലി-മൊറാദ് ഖാൻ സന്ദ്
അനന്തരവകാശികൾജാഫർ ഖാൻ
രാജവംശംZand dynasty
പിതാവ്ഇനാഖ് ഖാൻ
മാതാവ്ബേ ആഘ
മതവിശ്വാസംShia Islam

സാദെഖ് ഖാൻ സന്ദ് (പേർഷ്യൻ: صادق‌خان زند, d. 1781) മുഹമ്മദ് സാദെഖ് എന്നുകൂടി അറിയപ്പെടുന്ന, 1779 ഓഗസ്റ്റ് 22 മുതൽ 1781 മാർച്ച് 14 വരെ ഇറാനിലെ സന്ദ് രാജവംശത്തിലെ നാലാമത്തെ ഷാ ആയിരുന്നു.

ജീവിതരേഖ[തിരുത്തുക]

ലാക്‌സിലെ[1][2] ചെറുതും അധികം അറിയപ്പെടാത്തതുമായ ഒരു ഗോത്രമായിരുന്ന സന്ദ് ഗോത്രത്തിൽപ്പെട്ടയാളാണ് സദെഖ് ഖാൻ. ഇത് യഥാർത്ഥത്തിൽ കുർദിഷ് ആയിരുന്നിരിക്കാവുന്ന ലുർസിന്റെ ഒരു ശാഖയാണ്.[1][3][1][4] മലയാർ ജില്ലയിലെ പാരി, കമാസാൻ ഗ്രാമങ്ങളിലാണ് സാൻഡുകൾ കേന്ദ്രീകരിച്ചിരുന്നതെങ്കിലും, മധ്യ സാഗ്രോസ് മലനിരകളിലും ഹമദാനിലെ ഗ്രാമപ്രദേശങ്ങളിലും അവർ വിഹരിക്കുന്നതായി കണ്ടെത്തിയിരുന്നു.[5] ഒരു ഇനാഖ് ഖാൻ സന്ദിന്റെ മകനായിരുന്ന സാദെഖ് ഖാന്, 3 സഹോദരിമാരും കരീം ഖാൻ സന്ദ് എന്ന സഹോദരനും സാക്കി ഖാൻ സന്ദ്, എസ്കന്ദർ ഖാൻ സന്ദ് എന്നീ രണ്ട് അർദ്ധസഹോദരന്മാരും ഉണ്ടായിരുന്നു. 1722-ൽ സഫാവിദ് സാമ്രാജ്യം തകർച്ചയുടെ വക്കിലായിരുന്ന സമയത്ത് ഇസ്ഫഹാനും മധ്യ, കിഴക്കൻ ഇറാന്റെ ഭൂരിഭാഗവും അഫ്ഗാൻ ഹോട്ടക് രാജവംശവും റഷ്യക്കാർ വടക്കൻ ഇറാനിലെ പല നഗരങ്ങളും കീഴടക്കിയിരുന്നു. ഏതാണ്ട് അതേ സമയത്തുതന്നെ, ഒട്ടോമൻ സാമ്രാജ്യം ഇറാന്റെ അധഃപതനത്തെ മുതലെടുത്തുകൊണ്ട് പടിഞ്ഞാറൻ അതിർത്തി ജില്ലകൾ കീഴടക്കി. അവിടെ അവർ സന്ദ് ഉൾപ്പെടെയുള്ള പ്രാദേശിക വംശങ്ങളിൽ നിന്ന് ധീരമായ എതിർപ്പ് നേരിടുകയും മെഹ്ദി ഖാൻ സന്ദിന്റെ നേതൃത്വത്തിനു കീഴിൽ അവരുടെ സേനയെ ഉപദ്രവിക്കുകയും ഇറാനിലേക്ക് കൂടുതൽ മുന്നേറുന്നതിൽ നിന്ന് തടയുകയും ചെയ്തു.[6]

1732-ൽ, ഇറാനിൽ സഫാവിഡ് ഭരണം പുനഃസ്ഥാപിക്കപ്പെടുകയും രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരിയായി മാറിയിരുന്ന നാദർ ഖ്വോലി ബേഗ്, കൊള്ളക്കാരായി കണക്കാക്കിയ ഗോത്രങ്ങളെ കീഴടക്കുന്നതിനായി പടിഞ്ഞാറൻ ഇറാനിലെ സാഗ്രോസ് മലനിരകളിലേയ്ക്ക് ഒരു സൈനിക പര്യവേഷണം നടത്തി. ആദ്യം ബക്തിയാരികളെയും ഫെയ്ലിസുകളെയും പരാജയപ്പെടുത്തിയ അദ്ദേഹം അവരെ ഖുറാസാനിലേക്ക് വൻതോതിൽ കുടിയേറാൻ നിർബന്ധിതരാക്കി. പിന്നീട് അദ്ദേഹം മെഹ്ദി ഖാൻ സന്ദിനെയും അദ്ദേഹത്തിന്റെ സൈന്യത്തെയും പാരിയിലെ അവരുടെ ശക്തികേന്ദ്രത്തിൽ നിന്ന് പുറത്താക്കുകയും, അദ്ദേഹത്തെയും 400 സന്ദ് ബന്ധുക്കളെയും വധിക്കുകയും ചെയ്തു. ഗോത്രത്തിലെ ബാക്കിയുള്ള അംഗങ്ങൾ ഇനാഖ് ഖാൻ സന്ദിന്റെയും ഇളയ സഹോദരൻ ബുദാഖ് ഖാൻ സന്ദിന്റെയും നേതൃത്വത്തിൽ അബിവാർഡിലേക്കും ദർഗാസിലേക്കും കൂട്ടത്തോടെ കുടിയേറാൻ നിർബന്ധിതരാകുകയും, അവിടെ അവരുടെ കഴിവുള്ള അംഗങ്ങൾ നാദറിന്റെ സൈന്യത്തിൽ ഉൾപ്പെടുത്തപ്പെടുകയും ചെയ്തു.

കരീം ഖാൻ സന്ദിന് കീഴിലെ സേവനം[തിരുത്തുക]

1774-ൽ, ഇറാഖിലെ ഒട്ടോമൻ പ്രവിശ്യയിലെ മംലൂക്ക് ഗവർണറായിരുന്ന ഒമർ പാഷ, 1762-ൽ തന്റെ മുൻഗാമിയായ സുലൈമാൻ അബു ലൈല പാഷയുടെ മരണശേഷം, അർദാലനിലെ സന്ദ് ഗവർണറായ ഖോസ്രോ ഖാൻ ബോസോർഗിന്റെ സ്വാധീനവലയത്തിലിരുന്നുകൊണ്ട് സാമന്ത രാജ്യമായ ബാബൻറെ കാര്യങ്ങളിൽ കൂടുതലായി ഇടപെടാൻ തുടങ്ങിയിരുന്നു. ഒമർ പാഷ ബാബൻ ഭരണാധികാരിയായിരുന്ന മുഹമ്മദ് പാഷയെ പുറത്താക്കുകയും അബ്ദുല്ല പാഷയെ തന്റെ പുതിയ ഭരണാധികാരിയായി നിയമിക്കുകയും ചെയ്തു. ഇതും, 1773-ൽ ഇറാഖിനെ തകർത്ത പ്ലേഗിൽ മരിച്ച ഇറാൻ തീർഥാടകരുടെ അവശിഷ്ടങ്ങൾ ഒമർ പാഷ പിടിച്ചെടുത്തതും ഷിയകളുടെ വിശുദ്ധ സ്ഥലങ്ങളായ നജാഫ്, കർബല എന്നിവ സന്ദർശിക്കാൻ ഇറാനിയൻ തീർഥാടകരിൽ നിന്ന് അദ്ദേഹം പണം ഈടാക്കിയതും കരീം ഖാന് ഒട്ടോമന്മാർക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിന് ന്യായീകരണങ്ങളായി.

കരീംഖാന് യുദ്ധം പ്രഖ്യാപിക്കാൻ മറ്റ് കാരണങ്ങളുമുണ്ടായിരുന്നു. വിശുദ്ധ ഇമാം റെസ ദേവാലയം സ്ഥിതി ചെയ്യുന്ന മഷ്ഹദ് സന്ദ് നിയന്ത്രണത്തിലായിരുന്നില്ല, അതിനാൽ ഇറാഖിലെ സങ്കേതങ്ങളിലേക്കുള്ള സൗജന്യ പ്രവേശനം സഫാവിദ്, അഫ്‌ഷരിദ് ഷാമാർക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതലായി കരീം ഖാന് പ്രധാനപ്പെട്ടതായിരുന്നു. ഹോർമുസ് ദ്വീപിൽ സാക്കി ഖാന്മാർ അപമാനകരമായ തെറ്റുകൾ വരുത്തിയതിനെത്തുടർന്ന് അസംതൃപ്തരായ സന്ദ് സൈന്യം, അവരുടെ പ്രശസ്തി വീണ്ടെടുക്കാൻ ശ്രമിച്ചു. ഏറ്റവും പ്രധാനമായി ഈസ്റ്റ് ഇന്ത്യാ കമ്പനി, ഒരു പ്രമുഖ വ്യാപാര തുറമുഖനഗരമായിരുന്ന ബസ്രയ്ക്കുവേണ്ടി ഫാർസ് പ്രവിശ്യയിലെ ബുഷെറിനെ ഉപേക്ഷിച്ചതോടെ 1769-ൽ ഒരു  മത്സര തുറമുഖ നഗരമായിരുന്ന ബുഷെറിനെ അത് മറികടന്നു.

അലി-മൊറാദ് ഖാൻ സന്ദിന്റെയും നസർ അലി ഖാൻ സന്ദിന്റെയും കീഴിലുള്ള സനദ് സൈന്യം കുർദിസ്ഥാനിൽ പാഷയുടെ സേനയുമായി ഏറ്റുമുട്ടി, അവരെ അകറ്റിനിർത്തിയ അതേസമയംതന്നെ, 30,000 പേരടങ്ങുന്ന ഒരു സൈന്യവുമായി സാദെഖ് ഖാൻ 1775 ഏപ്രിലിൽ ബസ്രയെ ഉപരോധിച്ചു. അൽ-ബസ്രയിലെ ഗവർണറുമായി സഖ്യത്തിലേർപ്പെട്ടിരുന്ന അറബ് ഗോത്രമായ മുൻതാഫിഖ്, സാദെഖ് ഖാനെ ഷാത്ത് അൽ-അറബിലൂടെ കടന്നുപോകുന്നതിൽ നിന്ന് തടയാൻ ഒരു ശ്രമവും നടത്താതെ പെട്ടെന്ന് പിൻവാങ്ങുകയും, അതേസമയം ബനൂ കഅബ് ഗോത്രവും ബുഷെഹ്റിലെ അറബികളും അദ്ദേഹത്തിന് ബോട്ടുകളും സാധനങ്ങളും നൽകുകയും ചെയ്തു.

ബസ്ര കോട്ടയുടെ കമാൻഡറായിരുന്ന സുലൈമാൻ ആഘ, സാദെഖ് ഖാന്റെ സൈന്യത്തെ ദൃഢനിശ്ചയത്തോടെ ചെറുക്കുകയും, ഇത് ഒരു വർഷത്തിലധികം നീണ്ടുനിൽക്കുന്ന ഒരു കടുത്ത ഉപരോധ വലയം സ്ഥാപിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ പെട്ട ഹെൻറി മൂർ, സാദെഖ് ഖാന്റെ സംഭരണ ബോട്ടുകളിൽ ചിലത് ആക്രമിക്കുകയും ഷട്ട് അൽ-അറബിലേയ്ക്കുള്ള നീക്കം തടയാനുള്ള ഒരു വിഫല ശ്രമം നടത്തുകയും തുടർന്ന് ബോംബെയിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. കുറച്ച് മാസങ്ങൾക്ക് ശേഷം, ഒക്‌ടോബറിൽ, ഒമാനിൽ നിന്നുള്ള ഒരു കൂട്ടം കപ്പലുകൾ ബസ്രയിലേക്ക് സാധനങ്ങളും സൈനിക സഹായവും നൽകിയതോടെ, അവരുടെ സേനയുടെ മനോവീര്യം ഗണ്യമായി ഉയർന്നു. എന്നിരുന്നാലും, അടുത്ത ദിവസത്തെ സംയുക്ത ആക്രമണത്തോടെ ഒമാനി കപ്പലുകൾ കൂടുതൽ നഷ്ടം ഒഴിവാക്കാനായി മഞ്ഞുകാലത്ത് മസ്‌കറ്റിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

വൈകാതെ ബാഗ്ദാദിൽ നിന്നുള്ള സേനാംഗങ്ങൾ എത്തിയത്, സന്ദ് സേനയുമായി സഖ്യത്തിലേർപ്പെട്ടിരുന്ന ഷിയാ അറബ് ഗോത്രമായ ഖസായിലിനെ പിന്തിരിപ്പിച്ചു. 1776-ലെ വസന്തകാലത്ത്, സാദെഖ് ഖാന്റെ ഇടുങ്ങിയ വലയത്തിലകപ്പെട്ട പ്രതിരോധക്കാർ ക്ഷാമത്തിന്റെ വക്കിൽ ആയിത്തീർന്നതോടെ ബസ്ര സേനയുടെ ഗണ്യമായ ഒരു ഭാഗം സുലൈമാൻ ആഗയെ ഉപേക്ഷിച്ചപോയി. അതേസമയം ഒരു കലാപത്തെക്കുറിച്ചുള്ള കിംവദന്തികൾ സുലൈമാൻ ആഗയെ 1776 ഏപ്രിൽ 16-ന് കീഴടങ്ങാൻ പ്രേരിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Perry 2010.
  2. ...the bulk of the evidence points to their being one of the northern Lur or Lak tribes, who may originally have been immigrants of Kurdish origin., Peter Avery, William Bayne Fisher, Gavin Hambly, Charles Melville (ed.), The Cambridge History of Iran: From Nadir Shah to the Islamic Republic, Cambridge University Press, 1991, ISBN 978-0-521-20095-0, p. 64.
  3. ...the bulk of the evidence points to their being one of the northern Lur or Lak tribes, who may originally have been immigrants of Kurdish origin., Peter Avery, William Bayne Fisher, Gavin Hambly, Charles Melville (ed.), The Cambridge History of Iran: From Nadir Shah to the Islamic Republic, Cambridge University Press, 1991, ISBN 978-0-521-20095-0, p. 64.
  4. ...the bulk of the evidence points to their being one of the northern Lur or Lak tribes, who may originally have been immigrants of Kurdish origin., Peter Avery, William Bayne Fisher, Gavin Hambly, Charles Melville (ed.), The Cambridge History of Iran: From Nadir Shah to the Islamic Republic, Cambridge University Press, 1991, ISBN 978-0-521-20095-0, p. 64.
  5. Perry 2011, പുറങ്ങൾ. 561–564.
  6. Perry 2012, പുറം. 18.
"https://ml.wikipedia.org/w/index.php?title=സാദെഖ്_ഖാൻ_സന്ദ്&oldid=3818536" എന്ന താളിൽനിന്ന് ശേഖരിച്ചത്