സമ്പ്രതി
അശോകന്റെ അന്ധ പുത്രനായ കുണാലിന്റെ മകനായിരുന്നു സാമ്രാട്ട് സമ്പ്രതി. ദശരഥ മൗര്യനെ പിന്തുടർന്ന് മൗര്യ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ സമ്പ്രതി ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും ഭരിച്ചു.
കിരീടത്തിനുള്ള അവകാശം [തിരുത്തുക]
അശോകന്റെ ജൈനമത വിശ്വാസിയായ ആദ്യ ഭാര്യയുടെ മകനായിരുന്നു കുണാൽ. കിരീടത്തിലുള്ള കുണാലിന്റെ അവകാശം നശിപ്പിക്കാനുള്ള ഒരു ഗൂഢാലോചനയുടെ ഭലമായി കുണാൽ അന്ധനാക്കപ്പെട്ടു. ഇങ്ങനെ ദശരഥ മൌര്യൻ അശോകനു ശേഷം കിരീടധാരിയായി. അശോകന് പല ഭാര്യമാരുണ്ടായിരുന്നു. ഇതിൽ മഹാറാണി ജൈനമത വിശ്വാസിയും മറ്റ് ഭാര്യമാർ ബുദ്ധമത വിശ്വാസികളും ആയിരുന്നു.
ആദ്യകാലം [തിരുത്തുക]
ആദ്യകാലത്ത് സമ്പ്രതി കുണാലിനോടൊത്ത് ജീവിച്ചത് ഉജ്ജയിനിലാണ്. കിരീടം നിഷേധിക്കപ്പെട്ട് വർഷങ്ങൾക്കു ശേഷം കുണാലും സമ്പ്രതിയും അശോകന്റെ കൊട്ടാരത്തിലെത്തി കിരീടത്തിന് അവകാശം ഉന്നയിച്ചു. അശോകൻ തന്റെ അന്ധനായ പുത്രന് രാജഭരണം കൈമാറാൻ ഒരുക്കമായിരുന്നില്ല. എന്നാൽ സമ്പ്രതിയുടെ ആയോധന നൈപുണ്യവും ഭരണപരമായ കഴിവുകളും കണ്ട അശോകൻ സമ്പ്രതിയെ ദശരഥ മൗര്യന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു. ദശരഥ മൗര്യന്റെ മരണത്തിനു ശേഷം സമ്പ്രതി മൗര്യ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി.
ചക്രവർത്തി സമ്പ്രതി മൗര്യൻ [തിരുത്തുക]
ചക്രവർത്തിയായ സമ്പ്രതി ഒരു ജൈനസന്യാസിയായ സുഹസ്തിന്റെ വചനങ്ങളിൽ ആകൃഷ്ടനായി. സമ്പ്രതി ജൈനമതം പ്രചരിപ്പിക്കാൻ വിദേശരാജ്യങ്ങളിലേയ്ക്കും പണ്ഡിതരെ അയച്ചു. എന്നാൽ ഈ പണ്ഡിതർ ഏതൊക്കെ രാജ്യങ്ങളിലേയ്ക്കാണ് പോയതെന്നോ അവരുടെ സ്വാധീനം എന്തായിരുന്നു എന്നോ ഇതുവരെ തെളിയിച്ചിട്ടില്ല.
സമ്പ്രതിക്ക് മക്കളുണ്ടായിരുന്നില്ല. ഇത് തന്റെ ആദ്യകാല കർമ്മങ്ങൾക്കുള്ള ഫലമാണെന്ന് കരുതിയ സമ്പ്രതി, മതചടങ്ങുകൾ കൂടുതൽ നിഷ്ഠയോടെ ആചരിച്ചു. ഒരു വലിയ ഭൂവിഭാഗത്തെ 53 വർഷം ഭരിച്ച സമ്പ്രതി ക്രി.മു. 179-ൽ അന്തരിച്ചു.
|
സമ്പ്രതി
|
||
| മുൻഗാമി ദശരഥ മൗര്യൻ |
മൗര്യ സാമ്രാജ്യം വർഷങ്ങൾ=224–215 | പിൻഗാമി ശലിസൂകൻ |