സമദ് ബെഹ്‌റംഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമദ് ബെഹ്‌റംഗി
صمد بهرنگی
ജനനം(1939-06-24)ജൂൺ 24, 1939
മരണംഓഗസ്റ്റ് 31, 1968(1968-08-31) (പ്രായം 29)
മരണ കാരണംമുങ്ങിമരണം
ദേശീയതഇറാനിയൻ
കലാലയംതബ്രീസ് സർവ്വകലാശാല
തൊഴിൽ
  • ചെറുകഥാകൃത്ത്
  • അധ്യാപകൻ
  • സാമൂഹിക നിരൂപകൻ
  • സാമൂഹ്യ പ്രവർത്തകൻ
  • കവി
  • വിവർത്തകൻ

സമദ് ബെഹ്‌റംഗി (പേർഷ്യൻ: صمد بهرنگی; ജൂൺ 24, 1939 - ഓഗസ്റ്റ് 31, 1968) അസർബൈജാനി വംശജനായ ഒരു ഇറാനിയൻ അധ്യാപകനും സാമൂഹിക പ്രവർത്തകനും നിരൂപകനും ഫോക്ലോറിസ്റ്റും വിവർത്തകനും ചെറുകഥാകൃത്തുമായിരുന്നു. പ്രത്യേകിച്ച് ദി ലിറ്റിൽ ബ്ലാക്ക് ഫിഷ് പോലെയുള്ള ബാലകൃതികളുടെ പേരിലും അദ്ദേഹം പ്രശസ്തനാണ്. ഇറാനിയൻ പീപ്പിൾസ് ഫെഡായി ഗറില്ലാ സംഘടനയിൽ അദ്ദേഹത്തെ ജനപ്രിയനാക്കിയതും, ആ കാലഘട്ടത്തിലെ ബുദ്ധിജീവികൾക്കിടയിൽ സാധാരണവുമായിരുന്ന ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളാൽ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്ന അദ്ദേഹത്തിന്റെ രചനകൾ സാധാരണയായി നഗരപ്രദേശങ്ങളിലെ ദരിദ്രരായ കുട്ടികളുടെ ജീവിതത്തെ ചിത്രീകരിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങളെ തങ്ങളുടെ സ്വയമേവയുള്ള പ്രവർത്തനങ്ങളിലൂടെ മാറ്റാൻ പ്രചോദിപ്പിക്കുകയും ചെയ്തു.

ആദ്യകാലം[തിരുത്തുക]

1939 ജൂൺ 24 ന് ഇറാൻ രാജഭരണത്തിനു കീഴിലുള്ള ടാബ്രിസ് നഗരത്തിലെ ഹരന്ദാബിന്റെ പ്രാന്തപ്രദേശത്താണ് അദ്ദേഹം ജനിച്ചത്.[1][2] ഒരു തൊഴിലാളി കുടുംബത്തിൽ നിന്നുള്ള വ്യക്തിയായിരുന്ന അദ്ദേഹത്തിൻറെ മാതാപിതാക്കൾ സാറ, ഇസത്ത് എന്നിവരായിരുന്നു. അദ്ദേഹത്തിന് രണ്ട് സഹോദരന്മാരും മൂന്ന് സഹോദരിമാരും ഉണ്ടായിരുന്നു. പിതാവ് കാലാവസ്ഥാനുസൃതമായി മാത്രം ജോലി ചെയ്തിരുന്നയാളായിരുന്നതിനാൽ അദ്ദേഹത്തിന്റെ വരുമാനം കുടുംബത്തെ പോറ്റുന്നതിന് ഒട്ടും പര്യാപ്തമായിരുന്നില്ല എന്നതിനാൽ കോക്കസസിലെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി യാത്ര ചെയ്ത ദശലക്ഷക്കണക്കിന് മറ്റ് തൊഴിലാളികളെപ്പോലെ ഇറാൻ വിട്ടുപോയ പിതാവ് പിന്നീടൊരിക്കലും മടങ്ങിവന്നില്ല.

ഒരു ഗ്രാമീണ അധ്യാപക പരിശീലന വിദ്യാലയത്തിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം ടാബ്രിസിൽ പ്രാഥമിക വിദ്യാഭ്യാസവും മൂന്ന് വർഷത്തെ സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കി.[3] ദനേശസരായ-കേശവാർസിയിൽ രണ്ടു വർഷം ചെലവഴിച്ച അദ്ദേഹം, 1957-ൽ പ്രോഗ്രാം പൂർത്തിയാക്കി.[4] അങ്ങനെ, ഏതാനും വർഷത്തെ വിദ്യാഭ്യാസം മാത്രം നേടിയ അദ്ദേഹം, 18-ആം വയസ്സിൽ ഒരു അദ്ധ്യാപകനായിത്തീരുകയും പിൽക്കാലജീവിതം ഇറാനിലെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽ തുടരുകയും ചെയ്തു.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

കുട്ടികളുടെ കഥകൾ കൂടാതെ, നിരവധി പ്രബോധനപരമായ ലേഖനങ്ങൾ എഴുതുകയും വാമൊഴിയായ അസർബൈജാനി സാഹിത്യത്തിലെ നിരവധി മാതൃകകൾ അദ്ദേഹം ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അകാല മരണശേഷം ബെഹ്‌റംഗിയുടെ ചില കൃതികളുടെ പ്രസിദ്ധീകരണത്തിന് സഹായിച്ച സഹപ്രവർത്തകനായിരുന്ന ബെഹ്‌റൂസ് ദെഹ്ഗാനിയുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ നാടോടി മേഖലയിലെ പഠനങ്ങൾ സാധാരണയായി നടന്നിട്ടുള്ളത്. അഹമ്മദ് ഷംലോ, ഫോറൂഗ് ഫറോഖ്‌സാദ്, മെഹ്ദി അഖവാൻ-സെയിൽസ് എന്നിവരുടെ പേർഷ്യൻ കവിതകളുടെ ഏതാനും അസർബൈജാനി ഭാഷാ വിവർത്തനങ്ങളും ബെഹ്‌റാംഗിയുടേതായിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Samad Behrangi". Encyclopedia of the Modern Middle East and North Africa. Gale. 2004.
  2. Fereshteh, M. H. (1995). "Samad Behrangi's Experiences and Thoughts on Rural Teaching and Learning". Journal of Thought. 30 (4): 61–74. ISSN 0022-5231.
  3. Fereshteh, M. H. (1995). "Samad Behrangi's Experiences and Thoughts on Rural Teaching and Learning". Journal of Thought. 30 (4): 61–74. ISSN 0022-5231.
  4. Fereshteh, M. H. (1995). "Samad Behrangi's Experiences and Thoughts on Rural Teaching and Learning". Journal of Thought. 30 (4): 61–74. ISSN 0022-5231.
"https://ml.wikipedia.org/w/index.php?title=സമദ്_ബെഹ്‌റംഗി&oldid=3725328" എന്ന താളിൽനിന്ന് ശേഖരിച്ചത്