സബിത ഇന്ദ്ര റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആന്ധ്രപ്രദേശിലെ ആദ്യ വനിതാ ആഭ്യന്തരമന്ത്രിയാണ് സബിത ഇന്ദ്ര റെഡ്ഡി.

1994-95 കാലത്ത് എൻ.ടി. രാമറാവുവിന്റെ മന്ത്രിസഭയിലെ ആഭ്യന്ത്രമന്ത്രിയായിരുന്ന ഇന്ദ്രറെഡ്ഡിയുടെ ഭാര്യയാണ് സബിത. ഭാര്യയും ഭർത്താവും ഏതെങ്കിലും ഒരു സംസ്ഥാനത്തിലെ ആഭ്യന്തരമന്ത്രിയായിരുന്നത് രാജ്യത്തെ ആദ്യ സംഭവമാണ്. ആന്ധ്രയിലെ രംഗറെഡ്ഡി ജില്ലയിൽപ്പെട്ട കോട്ടബസുപെല്ല ഗ്രാമത്തിൽ മഹിപാൽറെഡ്ഡിയുടെയും വെങ്കിടമ്മയുടെയും മകളായി ജനിച്ച സബിത ബി.എസ്.സി ബിരുദധാരിയാണ്. ഇന്ദ്രറെഡ്ഡി ഒരു റോഡപകടത്തിൽപ്പെട്ട് മരിച്ചതിനെ തുടർന്ന് നടന്ന ചേവല്ല ഉപതെരഞ്ഞെടുപ്പ് വഴിയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് വൈ.എസ്.രാജശേഖരറെഡ്ഡിയുടെ മന്ത്രിസഭയിൽ ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് കൈകാര്യം ചെയ്തിരുന്നു. 2007 ൽ ഖനി-ടെക്സ്റ്റയിൽസ് മന്ത്രിയായി ചുമതലയേറ്റു. 2009 ൽ തന്റെ സ്ഥിരം മണ്ഡലമായ ചേവല്ല മണ്ഡല പുനർനിർണയത്തെ തുടർന്ന് സംവരണ മണ്ഡലമായപ്പോൾ മഹേശ്വരം മണ്ഡലത്തിൽ നിന്ന് ജനവിധിതേടി വിജയിച്ചു. 2009 മെയ് 26 ന് പ്രഥമ വനിതാ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. ആഭ്യന്തരമന്ത്രിയായ ശേഷം നക്സലിസത്തിനെതിരെയും സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ തടയാനും അവർ സ്വീകരിച്ച നടപടികൾ ദേശീയശ്രദ്ധയാകർഷിച്ചു. അന്തരിച്ച വൈ.എസ്.രാജശേഖരറെഡ്ഡിയുടെ പ്രത്യേക വാത്സല്യത്തിനു പാത്രമായിരുന്നു സബിത. വൈ.എസ്.രാജശേഖരറെഡ്ഡി തന്റെ ഒട്ടുമിക്ക പരിപാടികളും സബിതയുടെ മണ്ഡലമായ ചേവല്ലയിൽ നിന്നാണ് ആരംഭിച്ചിരുന്നത്.

"http://ml.wikipedia.org/w/index.php?title=സബിത_ഇന്ദ്ര_റെഡ്ഡി&oldid=1793537" എന്ന താളിൽനിന്നു ശേഖരിച്ചത്