സംവാദം:ബൈബിൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രീക്ക് ഭാഷയിലെ ബിബ്ലോസിൽ നിന്നല്ലേ ബൈബിൾ എന്ന പേർ വന്നത്? --ചള്ളിയാൻ ♫ ♫ 16:35, 25 ജനുവരി 2008 (UTC)[മറുപടി]

അങ്ങനെതന്നെയാണല്ലോ ലേഖനത്തിൽ എഴുതിയിരിക്കുന്നതും: (finnishian) byblos -> (Greek) biblion -> (Greek) Ta biblia ta hagia -> (mid/later Latin) biblia Sacra -> (Anglo-Latin) biblia -> Bible. ഇതു നോക്കൂ:
--ജേക്കബ് 16:53, 25 ജനുവരി 2008 (UTC)[മറുപടി]

ലളിതമായ ഭാഷയിൽ പറഞ്ഞാൽ ഗ്രീക്കിൽ നിന്ന് ലത്തീനിലേക്കും അവിടെ നിന്ന് ഇംഗ്ല്ലീഷിലേക്കും ആദേശം ചെയ്യപ്പെട്ടതാണ്‌ ഇത്. അല്ലേ? പണ്ട് പാച്ചിഡെർമാറ്റ ലത്തീനിൽ നിന്നാണ്‌ എന്ന് ഞാൻ പറഞ്ഞപ്പോൾ ഗ്രീക്കിൽ നിന്നാണ്‌ എന്ന് കാലിക്കൂട്ടർ പറയുകയുണ്ടായി അതും ഇത് പോലാണോ ആവോ? --ചള്ളിയാൻ ♫ ♫ 17:23, 25 ജനുവരി 2008 (UTC)[മറുപടി]

തികച്ചും സന്തുലിതമായ ഒരു ലേഖനത്തിന്റെ അത്രതോളം തന്നെ ഒരു വ്യക്തിയുടെ അഭിപ്രായം തിരുകിക്കയറ്റുക എന്നത് POV pushing ആണ്. നീക്കിയിരിക്കുന്നു. --ജേക്കബ് 18:59, 6 ഫെബ്രുവരി 2008 (UTC)[മറുപടി]

ആവശ്യമില്ലാത്തത് ഒഴിവാക്കിയാൽ പോരെ? നിക്കം ചെയ്യുന്നത് ശരിയാണോ? — ഈ തിരുത്തൽ നടത്തിയത് മിയമിയ (സംവാദംസംഭാവനകൾ)
POV Pushing പൂർണ്ണമായി നീക്കുകയാണ്‌ ശരിയായ രീതി. താങ്കൾക്ക് വിമർശനങ്ങൾ സന്തുലിതമായ രീതിയിൽ തീർച്ചയായും എഴുതാവുന്നതാണ്‌. en:WP:3RR എന്ന നിയമവും ശ്രദ്ധിക്കാവുന്നതാണ്‌. --ജേക്കബ് 19:04, 6 ഫെബ്രുവരി 2008 (UTC)[മറുപടി]
സന്തുലിതമായിട്ട് തന്നെ എഴുതിയിട്ടുള്ളത്. സന്തുലിതമല്ലാത്തതൊക്കെ ഒറ്റയടിക്ക് നീക്കുമോ? ബാലസ് ചെയ്യാൻ സമയം വേണം— ഈ തിരുത്തൽ നടത്തിയത് മിയമിയ (സംവാദംസംഭാവനകൾ)
ശുഭപ്രതീക്ഷ നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, താങ്കൾ അസന്തുലിതമായ വിവരങ്ങൾ ഒട്ടേറെ അതും മുമ്പു സന്തുലിതമായവയും അതുപോലെതന്നെ ക്രിസ്തീയ വിഷയങ്ങളിലുള്ള ലേഖനങ്ങളിൽ പ്രധാനപ്പെട്ടതുമായ ലേഖനങ്ങളെ മാത്രം തിരഞ്ഞെടുത്തുകൊണ്ട് തിരുകിക്കയറ്റുന്നത്, അതിനുശേഷവും പ്രസ്തുത വിവരങ്ങൾ സന്തുലിതമാക്കാൻ ശ്രമിക്കാതെ കൂടുതൽ അസന്തുലിതമായ വിവരങ്ങൾ ചേർക്കുന്നത് തന്ത്രപരമായ നശീകരണപ്രവർത്തനമായി മാത്രം നോക്കിക്കാണാനാണ്‌ സാധിക്കുക. --ജേക്കബ് 19:16, 6 ഫെബ്രുവരി 2008 (UTC)[മറുപടി]
എനിക്ക് അറിയാവുന്ന കാര്യങ്ങൾ മാത്രമാണത്.ഇതുപോലുള്ള ഭാഗങ്ങൾ വരുമ്പോഴെ ലേഖനം പൂർണ്ണമായും സന്തുലിതമാവൂ. നിങ്ങൾക്ക് എതിരഭിപ്രായമുണ്ടെങ്കിൽ അത് വിക്കിയിൽ വിക്ഞാനമായി വരാൻ പര്യപതമല്ലല്ലോ? അതു കൊണ്ട് ചിന്തിക്കുക.പിന്നെ ലേഖനത്തിന്റെ വലിപ്പത്തേക്കാളേറെ വരുന്നുണ്ടെങ്കിൽ അത് ലേഖനം ചെറുതായത് കൊണ്ടായിരിക്കും. അതു കൊണ്ട് ലേഖനം വലുതാക്കാൻ ശ്രമിക്കുക. ആദ്യം ഇന്ന ഭാഗം വലുതായിട്ട് വരണമെന്നൊന്നുമില്ലല്ലോ?— ഈ തിരുത്തൽ നടത്തിയത് മിയമിയ (സംവാദംസംഭാവനകൾ)
ഒന്നാമതായി ഇവ താങ്കൾ എഴുതിയതല്ല. ഇത് ഒരു പുസ്തകത്തിൽനിന്ന് പകർത്തിയതാണ്‌. താങ്കൾ എഴുതി എന്നു പറഞ്ഞത് കള്ളമാണെന്ന് മറ്റൊരു ഉപയോക്താവ് താങ്കൾ പകർത്തിയ പുസ്തകത്തിന്റെ യഥാർത്ഥ നാമം നൽകിയപ്പോൾ താങ്കൾക്കുതന്നെ വ്യക്തമായിക്കാണുമല്ലോ. രണ്ടാമതായി താങ്കൾ പുസ്തകത്തിന്റെ പേര് കണ്ടുപിടിക്കാതിരിക്കാൻ അതു തിരിച്ചിട്ട് തെറ്റായി നൽകിയതു തന്നെ താങ്കളെ വിക്കിയിൽനിന്ന് വിലക്കാന്തന്നെ മതിയായ ഒരു കാരണമായി കണക്കാക്കാം എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം. മൂന്നാമതായി തീർത്തും അജ്ഞാതരായ വ്യക്തികളുടെ propogandist കണ്ടുപിടുത്തങ്ങളും ഭാവനാസൃഷ്ടികളും ചേർക്കാനുള്ള ഒരു സ്ഥലമല്ല വിക്കിപീഡിയ. അങ്ങനെ ചെയ്യുന്നതിനാണ്‌ POV pushing എന്നു പറയുന്നത്. --ജേക്കബ് 19:35, 6 ഫെബ്രുവരി 2008 (UTC)[മറുപടി]
എവിടെ തിരിച്ചിട്ടു എന്നാ പറയുന്നത്. താങ്കൾ ഗൂഗിളിൽ ഒന്നു സെർച്ച് ചെയ്തു നോക്കു.ഒരാളുടെ പേരിൽ കള്ളമാരോപിക്കുന്നതും തെറ്റ് തന്നെയാണ്‌. അത് അറിയില്ലാന്നുണ്ടോ? --മിയമിയ 19:38, 6 ഫെബ്രുവരി 2008 (UTC)[മറുപടി]
അറിയാം, ദയവായി സെർച്ച് ലിങ്ക് തരിക. ഏതാണ്‌ സെർച്ച് ലിങ്ക് എന്ന്. --ജേക്കബ് 19:39, 6 ഫെബ്രുവരി 2008 (UTC)[മറുപടി]
ആദ്യം തിരിച്ചിട്ടു എന്ന ആരോപണം തെളിയിക്കൂ. എന്നിട്ട് ലിങ്ക് തരാം.നിങ്ങൾ കൊടുത്ത ലിങ്ക് തെറ്റാണ്‌. അങ്ങനെ ലിങ്ക് കൊടുത്താൽ എന്താണ്‌ ശിക്ഷ എന്നറിഞ്ഞാൽ കൊള്ളാം— ഈ തിരുത്തൽ നടത്തിയത് മിയമിയ (സംവാദംസംഭാവനകൾ)
ഇതു ശ്രദ്ധിക്കുക. ഇതിലെ വിശദീകരണം തെറ്റിധരിച്ചതിനു ഞാൻ ക്ഷമ ചോദിക്കുന്നു. പക്ഷേ ജോർജ്ജുകുട്ടിയുടെ ഈ വിവരണത്തിൽനിന്നു ഇതു പകർത്തിയതാണെന്നു വ്യക്തമാണല്ലോ. --ജേക്കബ് 19:49, 6 ഫെബ്രുവരി 2008 (UTC)[മറുപടി]


യൂണിക്കോഡിന്റെ കാലത്ത് ആസ്കിയിൽ ഉള്ള ടെസ്റ്റ് http://www.geocities.com/dlokam/lib/ingersoll/ingbib1.htm ഇവിടെ നിന്നു സേർച്ച് ചെയ്തു കണ്ടുപിടിക്കണം എന്നു പറയുന്നതിലും വലിയ വിഡിത്തരം ഉണ്ടെന്നു തോന്നുന്നില്ല. അതും മലയാളം കണ്ടെന്റ്

ഈ സൈറ്റിൽ നിന്നു നിങ്ങൾക്കു http://www.geocities.com/dlokam/ ലേഖനങ്ങൾ അതേ പോലെ പകർത്താൻ പറ്റില്ല. കാരണം അതിലെ ലേഖനങ്ങളെല്ലാം GNU Free Documentation License പ്രകാരം സ്വതന്ത്രമാണെങ്കിൽ പോലും (ഇപ്പോൾ അല്ല) അവിടെ കിടക്കുന്ന താങ്കളുടെ/സംഘടനയുടെ കണ്ടെത്തലുകളെ/അഭിപ്രായങ്ങളെ അതേ പോലെ ആസ്കി --> യൂണിക്കോഡ് കൺ‌വേർഷൻ നടത്തി ഇവിടെ പേസ്റ്റുന്നതു വിക്കി നയങ്ങളുടെ ഗുരുതരമായ ലംഘനമാണു. താങ്കൾ ഇതേ വരെ കോപ്പി പേസ്റ്റിയതിലൊക്കെ വിക്കിയിൽ വരാനുള്ള വിഷയങ്ങൾ ഉണ്ട്. പക്ഷെ വിജ്ഞാനകോശത്തിൽ എഴുതുമ്പോ അതിന്റെ രീതിയിൽ വേണം എഴുതാൻ. അല്ലാതെ നിങ്ങളുടെ വിശ്വാസങ്ങളെ വാദങ്ങളെ സന്തോഷിപ്പിക്കുവാൻ വേണ്ടി ചെയ്യുന്നതാവരുത്. ഇസ്ലാമിക ലേഖനങ്ങളിൽ നടക്കുന്ന വാൻഡലിസം ക്രൈസതവ ലേഖനങ്ങളിലേക്കും കൂടി വ്യാപിക്കുന്നു എന്നേ ഇപ്പോൾ പറയാൻ കഴിയുന്നുള്ളൂ. ബൈബിളിലെ ശാസ്ത്ര സത്യങ്ങളും യേശുവിന്റെ കുടുംബ ജീവിതവും ഒക്കെ ഇനി ലേഖനങ്ങളഅയി വരുമായിരിക്കും (അവിടെ എഴുതുന്ന രീതിയുടെ നേരെ എതിരിൽ).--ഷിജു അലക്സ് 20:00, 6 ഫെബ്രുവരി 2008 (UTC)[മറുപടി]

യേശുവിന്റെ കുടുംബ ജീവിതമോ? ഇത്തരം വിശ്വാസികളുടെ മനസ്സിനെ മുറിവേൽക്കുന്ന വാക്കുകൾ ഷൈജു നിർത്തുക— ഈ തിരുത്തൽ നടത്തിയത് 90.148.119.57 (സംവാദംസംഭാവനകൾ)

മുകളിലെ സം‌വാദത്തിൽ നിന്നു തന്നെ ഇതാരാണു ചെയ്യുന്നതെന്നും ഉദ്ഡേശം എന്താണെന്നും മനസ്സിലാക്കാം.പിന്നെ എന്റെ പേരു ഷൈജു എന്നല്ല. എന്റെ യഥാർത്ഥ പേരു എന്റെ സിഗേച്ചറീൽ നിന്നു വ്യക്തമാകും. കുറേ ദിവസങ്ങളായീ ഐപികൾ ഒക്കെ ഇങ്ങനെ തന്നെയാണല്ലോ സംബോധന‍ ചെയ്യുന്നതു.

പിന്നെ യേശുവിനു കുടുംബ ജീവിതം ഇല്ലായിരുന്നോ. ഒരു കുടുംബത്തിൽ അല്ലെങ്കിൽ യേശു പിന്നെ എവിടാ ജനിച്ചതു? ഇനി മുതൽ ഐപിയുടെ ചോദ്യങ്ങൾക്കു മറുപടി ഇല്ല. അതു വ്യക്തി ഹത്യ എന്ന ലക്ഷയം ആവുമ്പോൾ. --ഷിജു അലക്സ് 20:26, 6 ഫെബ്രുവരി 2008 (UTC)[മറുപടി]

നിരുക്തം[തിരുത്തുക]

അല്പം ലളിതമായ ഭാഷയിലാക്കണം എന്നാണെ എന്റെ അഭിപ്രായം --ചള്ളിയാൻ ♫ ♫ 06:13, 15 ഫെബ്രുവരി 2008 (UTC)[മറുപടി]

float ചള്ളിയാന്റെ അഭിപ്രായത്തോട് യോജിക്കുന്നു. --Vssun 10:55, 15 ഫെബ്രുവരി 2008 (UTC)[മറുപടി]
പുസ്തകങ്ങളുടെ പേരുകൾ ഏത് പതിപ്പിനെ അടിസ്ഥാനമാക്കിയാണ് കൊടുത്തിരിക്കുന്നത്? ഇവയിൽ പലതിൽനും മലയാളം പേരുകൾ ഉള്ളതല്ലേ?(ജോഷ്വ=യോശുവ,എസക്കിയേൽ=യെഹസ്കേൽ,ജെറമിയ=യിരമ്യാവ്.....). അതോ ഇനി ഇത് എല്ലാ സഭകളും അംഗീകരിക്കുന്നില്ലേ? --അഭി 12:39, 5 മേയ് 2008 (UTC)[മറുപടി]

റോമൻ കത്തോലിക്കാ വേദപുസ്തക പരിഭാഷകളും മറ്റുള്ളവരുടെ വേദപുസ്തക പരിഭാഷകളും പേരുകളുടെ കാര്യത്തിൽ വ്യത്യസ്തമായ ലിപിവ്യന്യാസം സ്വീകരിച്ചിരിയ്ക്കുന്നതാണു് പ്രശ്നം. രണ്ടുകൂട്ടരുടേതും ഒരുമിച്ചുകൊടുക്കുകയാണു് ഒരു പരിഹാരം.----എബി ജോൻ വൻനിലം 14:27, 11 ജൂൺ 2008 (UTC)[മറുപടി]

സത്യവേദപുസ്തകം പിന്തുടരുന്ന പേരുകൾ ഉപയോഗിക്കുന്നത് രണ്ടു കാര്യങ്ങൾ കൊണ്ട് ഉചിതമായിരിക്കും:

1. അത് POC വിവർത്തനത്തെക്കാൾ നേരത്തെ പ്രചാരത്തിൽ ഉള്ള മലയാള ബൈബിളാണ് 2. അതിലെ പേരുകൾ പലപ്പോഴും മൂലഭാഷയുമായി (എബ്രായ, ഗ്രീക്ക്, ആരാമ്യ) കൂടതൽ യോജിപ്പുള്ളവയാണ്

പക്ഷെ അത് ഇരുവിഭാഗങ്ങളും തമ്മിൽ ഉള്ള വിടവ് കൂട്ടുമോ എന്നതാണ് പേടി. — ഈ തിരുത്തൽ നടത്തിയത് 117.206.29.123 (സംവാദംസംഭാവനകൾ) 12:10, സെപ്റ്റംബർ 25, 2014 (UTC)

ബഹു ഭാര്യത്വം സ്വീകരിച്ചതായി ബൈബിൾ പരിചയപ്പെടുത്തുന്നവരുടെ പട്ടിക[തിരുത്തുക]

പേര്‌ ഭാര്യമാരുടെ എണ്ണം ഗ്രന്ഥസൂചി
അബിയാവ് 14 2 ദിനവൃത്താന്തം 13:21
അബ്രാം 3 ഉല്പത്തി 11:29,16:3;25:1
അശ്‌ഹൂർ 2 1 ദിനവൃത്താന്തം 4:5
ബേൽശസ്സർ അനേകം ഡാനിയേൽ 5:2
കാലേബ് 2 1 ദിനവൃത്താന്തം 2:48
ദാവീദ് 7 2 ശാമുവേൽ 3:25,14
എൽക്കാന 2 1 ശാമുവേൽ 1:12
ഏശാവ് 5 ഉല്പത്തി 26:34; 28:9; 36:2
ഹേശേയ 2 ഹേശേയ 1:3; 3:1
യാക്കോബ് 4 ഉല്പത്തി 29:23,28; 30:4,9
യരഹ് മെയേൽ 2 1 ദിനവൃത്താന്തം 2:26
യഹോയാദാ 2 2 ദിനവൃത്താന്തം 24:23
യോശിയാവ് 2 2 രാജാക്കന്മാർ 22:12; 23:25,31,35
ലാമെക്ക് 2 ദിനവൃത്താന്തം 4:19
മാഖിർ 2 1 ദിനവൃത്താന്തം 7:15,16
മനശ്ശെ 2 1 ദിനവൃത്താന്തം 7:14
മോശെ 2 പുറപ്പാട് 2:21 സഖ്യ 12:1
രെഹബെയാം 18 2 ദിനവൃത്താന്തം 11:18,21
ശൗൽ 2 2 ശാമുവേൽ 21:11, 1ശാമുവേൽ 9:2
ശഹരയിം 2 1 ദിനവൃത്താന്തം 8:8
ശലോമോൻ 700 1 രാജാക്കന്മാർ 11:3
"https://ml.wikipedia.org/w/index.php?title=സംവാദം:ബൈബിൾ&oldid=2019902" എന്ന താളിൽനിന്ന് ശേഖരിച്ചത്