സംവാദം:ചൊച്ചക്ക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ചയോട്ടെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇത് ബെംഗളൂരിലെ പച്ചക്കറിപ്പീടികകളിൽ ധാരാളം കണ്ടിട്ടുണ്ട്. ഇത് എങ്ങനെയാണ് പാചകം ചെയ്യുക അല്ലെങ്കിൽ ഇതുകൊണ്ട് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കാമെന്നതുകൂടി ചേർത്താൽ നന്നായിരുന്നു. --Anoop Manakkalath (സംവാദം) 08:58, 28 ഒക്ടോബർ 2012 (UTC)[മറുപടി]

പച്ച പപ്പായ, ഹിന്ദിയിൽ ഗിയാ എന്നു പറയുന്ന ചുരയ്ക്കാ(Bottle Gourd) ഒക്കെ വയ്ക്കുന്നതു പോലെ വയ്ക്കാവുന്നതാണ് എന്നാണു കേൾവി. ഇന്നലെ രണ്ടെണ്ണം വാങ്ങി വച്ചിട്ടുണ്ട്. കറിവയ്ക്കാൻ പദ്ധതി തയ്യാറാക്കി വരുന്നു. നടപ്പായിക്കഴിയുമ്പോൾ, പാചകവിധി എല്ലാവരുമായി പങ്കുവയ്ക്കുന്നതാണ്:)ജോർജുകുട്ടി (സംവാദം) 09:20, 28 ഒക്ടോബർ 2012 (UTC)[മറുപടി]

ചൗ-ചൗ എന്ന പേരിലാണ് ഈ കായ കൂടുതലായും തെക്കെ ഇന്ത്യയിൽ അറിയപ്പെടുന്നത്. ലേഖനത്തിന്റെ തലക്കെട്ടും അങ്ങനെയാക്കുന്നതാണ് ഉത്തമം. മലയാളത്തിൽ ചച്ചയ്ക എന്നും പേരുണ്ടെന്ന് മനസ്സിലാക്കുന്നു. ഒരു പക്ഷേ, മലയാളികൾ അത്ര സാധാരണയായി ഉപയോഗിക്കുന്നില്ലെങ്കിലും ഇതുപയോഗിച്ചുള്ള പല്യ (പൊരിയൽ/തോരൻ) കന്നഡിഗരുടെയും മറ്റും ഒരു ഇഷ്ടവിഭവമാണ്. പാചവിധി ഇവിടെയുണ്ട്. സാഗു എന്ന മിക്സഡ് വെജിറ്റബിൾ കറിയിലെയും മറ്റും പ്രധാന ചേരുവയുമാണ് ചൗ-ചൗ. ---ജോൺ സി. (സംവാദം) 11:21, 1 നവംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചൊച്ചക്ക&oldid=2603475" എന്ന താളിൽനിന്ന് ശേഖരിച്ചത്