സംവാദം:കേരളത്തിലെ സംസ്ഥാനപാതകളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്ഥാന പാതകൾ എന്നാക്കണം തലക്കെട്ട്. അരക്കെട്ട് എന്തായാലും പ്രശ്നമില്ല.. --വിക്കിമേസ്തിരി 15:53, 3 ഫെബ്രുവരി 2008 (UTC)[മറുപടി]

  • ഇതിൽ പട്ടികമാത്രമേ കാണുന്നുള്ളൂ എങ്കിൽ സംസ്ഥാനപാതകളുടെ പട്ടിക എന്നാക്കുന്നതല്ലേ നല്ലത് അല്ലെങ്കിൽ അല്പം വിവരണം കൂടിയാകണം എന്നു നിർദ്ദേശിക്കുന്നു. --ചള്ളിയാൻ ♫ ♫ 02:16, 4 ഫെബ്രുവരി 2008 (UTC)[മറുപടി]
  • തിരുത്തലിനു കുഴപ്പമില്ല. കാര്യമായ വേറെ വിവരങ്ങൾ കൊടുക്കാനില്ല.
  • ഈ പട്ടികയ്ക്കുള്ള ഒരു കുഴപ്പം, കേരള പൊതുമരാമത്തു വകുപ്പ് ഇതു പുതിക്കിയിട്ടില്ല എന്നുള്ളതാൺ. ചില പാതകൾ മുഴുവനായും, ചിലതിന്റെ ഭാഗങ്ങളും ദേശീയപാതകളിൽപ്പെടുത്തപ്പെട്ടു എന്നുള്ളതാൺ. ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും പട്ടിക ഒത്തു നോക്കുമ്പോൾ താഴെപ്പറയുന്ന പാതകൾ അല്ലെങ്കിൽ ഭാഗങ്ങൾ ദേശീയപതകളിൽ ഉൾപ്പെടുത്തിയതായിക്കാണാം.
  1. സംസ്ഥാന പാത 1-ന്റെ അടൂർ മുതൽ കോട്ടയം വരെയുള്ള ഭാഗങ്ങൾ ദേശീയപാത 220-ൽ പെടുത്തിയിരിക്കുന്നു
  2. സംസ്ഥാന പാത 13-ന്റെ കോട്ടയം മുതൽ കുമളി വരെയുള്ള ഭാഗങ്ങൾ ദേശീയപാത 220-ൽ പെടുത്തിയിരിക്കുന്നു
  3. സംസ്ഥാന പാത 17ഉം 20ഉം മുഴുവനായും ദേശീയപാത 49-ൽ പെടുത്തിയിരിക്കുന്നു
  4. സംസ്ഥാന പാത 16-ന്റെ കോതമംഗലം മുതൽ മൂന്നാറ് വരെയുള്ള ഭാഗങ്ങൾ ദേശീയപാത 49-ൽ പെടുത്തിയിരിക്കുന്നു

ഇവ കൂടാതെ വേറെയും ഉണ്ടാകാം. ഈ വിവരങ്ങൾ താളിൽ കൊടുത്താൽ വായിക്കുന്നവരെ കുഴപ്പത്തിലാക്കാമെന്നും, സംസ്ഥാന പൊതുമരാമത്തു വകുപ്പിന്റെ വിവിരമില്ലായ്മ എല്ലാവരെയും അറിയിക്കാമെന്നും ഉള്ളതല്ലാതെ വേറെ പ്രയൊജനമൊന്നും കാണുന്നില്ല. ആരെങ്കിലും ഒരു പരിഹാരം നിറ്ദ്ദേശ്ശിക്കുകയോ, തിരുത്തലുകൾ ചെയ്യുകയോ ചെയ്താൽ നന്ന്.


--Unnikn 15:01, 5 ഫെബ്രുവരി 2008 (UTC)[മറുപടി]

പട്ടികയിൽ ഒരു റിമാർക്സ് കോളം ചേർത്ത് മുകളിലെ വിവരങ്ങൾ അതിൽ ചേർക്കേണ്ടേ?--Vssun 04:46, 6 ഫെബ്രുവരി 2008 (UTC)[മറുപടി]


http://www.keralapwd.gov.in/pwd/public/notificationDetails.jsp?id=7 Naveenpf 04:51, 17 ജനുവരി 2009 (UTC)[മറുപടി]

ഇഗ്ലീഷ് വിക്കിയിൽ 72 ഹൈവേ കൊടുത്തിട്ടുണ്ട് -- ലീ 2©©8 /††← 08:10, 17 ജനുവരി 2009 (UTC)[മറുപടി]

u people can update now ; site got update i mean PWD website----Naveenpf 03:45, 1 ഓഗസ്റ്റ്‌ 2009 (UTC)