സംവാദം:എം.പി. പോൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Introductionile "മതസ്ഥാപനങ്ങളുടെ വിശേഷിച്ചും ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ യാഥാസ്ഥിതിക നിലപാടുകൾക്കെതിരെ ശക്തമായ വിമർശനങ്ങൾ നടത്തിയിരുന്നു അദ്ദേഹം" & "സഭയുമായുണ്ടായ പിണക്കം" enna sectionile "അക്കാലത്ത് പ്രേമവിവാഹം കഴിച്ചു എന്നതൊഴിച്ചാൽ കത്തോലിക്കാ സഭയുടെ ആചാരവിശ്വാസങ്ങളെ എതിർത്തതായി യാതൊരു തെളിവുകളുമില്ല" ഉം പരസ്പരം contradict cheyyunnu. അപ്പി ഹിപ്പി (talk) 07:15, 25 ജനുവരി 2007

അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ തെളിവ് സഹിതം രേഖപ്പെടുത്തുക. ഞാൻ തെളിവ് കൊടുത്തിട്ടുണ്ട്. --ചള്ളിയാൻ 07:43, 25 ജനുവരി 2007 (UTC)(UTC)[മറുപടി]
ഇതിനു ഞാനെന്തു തെളിവു കൊടുക്കാനിരിക്കുന്നു ? ആമുഖം ശരിയാണെങ്കിൽ “"സഭയുമായുണ്ടായ പിണക്കത്തിൽ” പറഞ്ഞിരിക്കുന്നതു തെറ്റാണു്. “"സഭയുമായുണ്ടായ പിണക്കത്തിൽ” പറഞ്ഞിരിക്കുന്നതു ശരിയാണെങ്കിൽ ആമുഖം തെറ്റാണു്. That's all. അപ്പി ഹിപ്പി (talk) 08:05, 25 ജനുവരി 2007 (UTC)[മറുപടി]

“ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ യാഥാസ്ഥിതിക നിലപാടുകൾക്കെതിരെ ശക്തമായ വിമർശനങ്ങൾ നടത്തി....“ എന്നാൽ അത് ആചാരങ്ങൾക്കെതിരായല്ല. അവരുടെ ചില തീരുമാനങ്ങൾക്കെതിരെ. പ്രത്യേകിച്ചും സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട. അടുത്ത ഖണ്ഡികയിലെ വരികൾ ശ്രദ്ധിച്ചു വായിക്കുക. “.. സഭയുടെ ആചാരവിശ്വാസങ്ങളെ എതിർത്തതായി യാതൊരു തെളിവുകളുമില്ല...” ഇപ്പോൾ വ്യക്തമായെന്നു കരുതുന്നു. ഇല്ലെങ്കിൽ തിരുത്താവുന്നതാണ്. --ചള്ളിയാൻ 03:16, 30 ജനുവരി 2007 (UTC)[മറുപടി]

പോയറ്റിക് ലൈസൻസ് നിർമ്മിച്ച ധ്യാനകേന്ദ്രങ്ങൾ[തിരുത്തുക]

എം.പി. പോളിനെക്കുറിച്ച് ലേഖനം കണ്ടപ്പോൾ സന്തോഷം തോന്നി. എന്നാൽ വായന തന്നത് നിരാശ. ഈ ലേഖനത്തിന് 'എം.പി.പോളും കത്തോലിക്കാസഭയും" എന്ന തലെക്കെട്ടാണ് ചേരുക. സഭയും പോളുമായുള്ള വഴക്കിന്റെ കഥ പറഞ്ഞതിനിടക്ക്, പോൾ മലയാളത്തിലെ ഒന്നാം കിട സാഹിത്യവിമർശകനായിരുന്നു എന്ന കാര്യം ലേഖകൻ മറന്നു. സഭ പോളിനോട് ചെയതത് തെറ്റായിരുന്നു. എന്നാൽ ആ തെറ്റുകൾ എണ്ണിപ്പെറുക്കുന്നതിനിടയിൽ ലേഖകൻ വസ്തുകൾക്കൊപ്പം, മസാലയായി ഭാവന കൂടി ഉപയോഗിച്ചിരിക്കുന്നത് കണ്ടപ്പോൾ രസം തോന്നി. "കള്ള പ്രചരണങ്ങൾ അഴിച്ചു വിട്ട് പോളിനെ തിരെ സാമുദായിക ഭ്രഷ്ട് വരെ ആവശ്യപ്പെട്ടു. ഇതിനായി പള്ളിയും ധ്യാനകേന്ദ്രങ്ങളും നിർലോഭം ഉപയോഗിച്ചു" എന്ന ഭാഗം നോക്കൂ. പോൾ 1952-ൽ ആണല്ലോ മരിച്ചത്. അക്കാലത്ത് കേരളത്തിലൊരിടത്തും, ഇപ്പോഴുള്ളതുപോലെ, ധ്യാനകേന്ദ്രങ്ങൾ ഇല്ലായിരുന്നു. കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ഭാഗമായി തുടങ്ങി നടത്തപ്പെടുന്ന ധ്യാനകേന്ദ്രങ്ങൾ 1980-ളിലാണ് തുടങ്ങിയത്. എന്നാലും ലേഖനത്തെ രസകരമാക്കാൻ ഇത്തരം poetic licence ചിലപ്പോൾ എടുക്കേണ്ടി വന്നേക്കാമെന്നു കരുതി ക്ഷമിക്കാം.Georgekutty


) താങ്കൾ ലേഖനത്തെ വിചാരണ ചെയ്യൂ, ലേഖകരെയോ ലേഖകനെയോ അല്ല. ലഭ്യമായ തെളിവുകൾ വച്ചായിരിക്കുമല്ലോ വിക്കിയിൽ ലേഖകർ എഴുതുന്നത്. അതിൻറെ അഭാവം അവരെ ലേഖനത്തിൻറെ മറ്റു ഭാഗങ്ങൾ വിപുലപ്പെടുത്തുന്നതിൽ നിന്നും പിന്തിരിപ്പിച്ചേക്കാം. പിന്നെ എല്ലാം തികഞ്ഞ ലേഖനമാക്കി ആദ്യമേ തന്നെ സൃഷ്ടിക്കാനും സാധിക്കില്ലല്ലോ. തിൽ നിരാശ തോന്നേണ്ട ആവശ്യമില്ല. താങ്കൾക്ക് വിഷയത്തിൽ അറിവുണ്ടെങ്കിൽ ലേഖനം നന്നാക്കാനായി വേണ്ടതു ചെയ്യുമെന്ന് കരുതുന്നു. --വിക്കിമേസ്തിരി 16:24, 4 ഫെബ്രുവരി 2008 (UTC)[മറുപടി]

ഞാൻ ആരെയും വിചാരണ ചെയ്തില്ല, മേസ്തിരീ. ലഭ്യമായ തെളിവു വച്ചു തന്നെയാണ് എഴുതേണ്ടത്. ലഭ്യമല്ലാത്ത തെളിവിനു പകരം ഭാവന ഉപയോഗിച്ചതിനെക്കുറിച്ചായിരുന്നു എന്റെ പരാതി. കത്തോലിക്കാസഭ, ആരുടെയെങ്കിലും സങ്കല്പത്തിൽ പോലും അന്ന് നിലവിലില്ലാതിരുന്ന ധ്യാനകേന്ദ്രങ്ങൾ ഉപയോഗിച്ച് എം.പി. പോളിനെതിരെ കള്ളപ്രചരണങ്ങൾ നടത്തി എന്നതിനു തെളിവു വ്യക്തമാക്കിയാൽ എന്റെ പരാതി നിലനിൽക്കില്ല. ഹീറൊയുടെ മിഴിവു കൂട്ടാനായി വില്ലനുമേൽ ഭാവനയിൽ വരുന്ന ദുഷ്ടത ഒക്കെ ആരോപിക്കുന്നത്, നിലവാരം കുറഞ്ഞ fiction-ന്റെ രീതിയാണെന്ന് മേസ്തിരിയും സമ്മതിക്കും. ആ രീതിവച്ചെഴുതിയാൽ, 1940-കളിൽ പോളിനെ പള്ളി, ടെലിവിഷൻ വഴിയും ഇന്റെർനെറ്റ് വഴിയും ആക്രമിച്ചെന്നും കൂട്ടിച്ചേർക്കമല്ലോ. എന്നിട്ട്, പരാതി ഉള്ളവരോട് തിരുത്തിക്കോള്ളാനും പറയുക. Georgekutty 17:01, 4 ഫെബ്രുവരി 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:എം.പി._പോൾ&oldid=664510" എന്ന താളിൽനിന്ന് ശേഖരിച്ചത്