സംവാദം:ആംഗ്ലിക്കൻ സഭാ കൂട്ടായ്മ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

"ആംഗ്ലിക്കൻ സഭാ സംസർഗ്ഗം" എന്നതിനേക്കാൾ ലളിതവും വായനക്കാർക്ക് പെട്ടന്ന് മനസ്സിലാകുന്നതുമായ തലക്കെട്ടുകൾ ഉപയോഗിക്കുന്നതാണ് നല്ലതെന്ന അഭിപ്രായം മുന്നോട്ട് വെക്കുന്നു. ഉദാ: ആംഗ്ലിക്കൻ സഭാസമൂഹം, ആംഗ്ലിക്കൻ സഭാകൂട്ടായ്മ. ജോൺ സി. (സംവാദം) 05:04, 8 ഒക്ടോബർ 2022 (UTC)[മറുപടി]

കൂട്ടായ്മ എന്നുപറഞ്ഞാൽ Association ആണ്. Communion സംസർഗ്ഗമാണ്. Logosx127 (സംവാദം) 11:59, 8 ഒക്ടോബർ 2022 (UTC)[മറുപടി]

അതൊക്കെ അറിയാം. ഈ അഭിപ്രായം പറയുന്നതിന് മുന്നേ ഞാൻ ഞാൻ നിഘണ്ടുവിൽ നോക്കിയിരുന്നു. Communion എന്നതിന്റെ അതേ തർജമ അല്ല ഞാൻ ഉദ്ദേശിച്ചത്. Communion എന്ന പദവുമായി തട്ടിച്ച് നോക്കുമ്പോൾ 'സംസർഗ്ഗം' അല്പം കഠിനമായ പദമായി തോന്നുന്നു. അതിനാൽ മറ്റ് രണ്ട് പകരം പദങ്ങൾ ഉദാഹരണങ്ങളായി നൽകി എന്നേ ഉള്ളൂ. മാത്രമല്ല, തലക്കെട്ട് മാത്രം വായിച്ചാൽ ഒരാൾക്ക് ആശയം പിടികിട്ടുമോ എന്ന് അറിയില്ല. വ്യക്തിപരമായ അഭിപ്രായമാണിത്. ഗൗരവമായ ഒരു കാര്യമല്ല ഇത്. അടിയന്തരമായി ഒരു മാറ്റവും പ്രതീക്ഷിക്കുന്നില്ല. മറ്റാർക്കെങ്കിലും കൂടെ ഇതേ പോലെ തോന്നുകയാണെങ്കിൽ മാത്രം ഈ വിഷയം പരിഗണിച്ചാൽ മതി. - --ജോൺ സി. (സംവാദം) 13:05, 8 ഒക്ടോബർ 2022 (UTC)[മറുപടി]

എനിക്ക് ആശയ കുഴപ്പമൊന്നും തോന്നിയില്ല സംസർഗം എന്ന പേര് വളരെ സുപരിചിതമാണ്. വേണമെങ്കിൽ മൂന്നാമത്തെ ഒരു അഭിപ്രായം തേടാം.Logosx127 (സംവാദം) 14:08, 8 ഒക്ടോബർ 2022 (UTC)[മറുപടി]