സംവാദം:അൽഫോൻസാമ്മ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിശുദ്ധ അൽഫോൻസാമ്മ "റോമൻ കത്തോലിക്കാസഭയിലെ" വിശുദ്ധയാണോ അതോ കത്തോലിക്കാസഭയിലെയോ ...!— ഈ തിരുത്തൽ നടത്തിയത് നസിയാൻസൻ (സംവാദംസംഭാവനകൾ)

സൗന്ദര്യം[തിരുത്തുക]

വിക്കിപ്പീടിയ ലേഖനത്തിന് ഇതെങ്ങനെ ചേരും?

"കൗമാരപ്രായത്തിലേക്കു കടന്ന അന്നക്കുട്ടിയുടെ സൗന്ദര്യം എല്ലാവരിലും അസൂയ ജനിപ്പിക്കുന്നതായിരുന്നു. മോടിയായി വസ്ത്രം ധരിച്ച് പള്ളിയിലും സ്കൂളിലും പോകുന്ന അന്നക്കുട്ടിയെ ശ്രദ്ധിക്കുന്നവർ അനുദിനം വർദ്ധിച്ചു വന്നു. സൗന്ദര്യവും ഐശ്വര്യവും ഒത്തു ചേർന്ന അന്നക്കുട്ടിയെ തങ്ങളുടെ കുടുംബത്തിലേക്ക് വിവാഹം കഴിപ്പിച്ച് ആനയിക്കുവാൻ പല മാതാപിതാക്കളും ആഗ്രഹിച്ചു."

സാമ്പിളിന് എടുത്തെഴുതിയതാണിത്. ഇമ്മാതിരി ഈ ലേഖനത്തിൽ ഒരുപാടുണ്ട്.

മാണി ജോസഫ് അറേക്കാട്ടിലിന്റെ സഹനസാഫല്യം എന്ന പുസ്തകമാണല്ലോ അവലംബം. ആ രചന "പുണ്യവതീചരിതം" എന്ന സാഹിത്യശാഖയിൽ പെടുന്നതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. പുണ്യവാളൻ അല്ലെങ്കിൽ പുണ്യവതി "ത്രിലോകസുന്ദരൻ/സുന്ദരി" ആയിരുന്നെന്നു പറയാത്ത ഒരു പുണ്യവാളചരിതമോ പുണ്യവതീചരിതമോ ഞാൻ വായിച്ചിട്ടില്ല. അങ്ങനെയൊക്കെയുള്ള എഴുത്ത് അവയ്ക്കു ചേരുന്നതുമാണ്. കാരണം പുണ്യചരിതങ്ങൾ കാല്പനികരചനകൾ ആണ്. പക്ഷേ അവയിലുള്ളത് അതേപടി വിക്കിപ്പീടിയ ലേഖനത്തിൽ പകർത്തുന്നതു തെറ്റ്. ആ ഭാഗമൊക്കെ മാറ്റിയാലേ ഈ ലേഖനത്തിന് എന്തെങ്കിലും credibility ഉണ്ടാകൂ.ജോർജുകുട്ടി (സംവാദം) 07:54, 8 ഏപ്രിൽ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അൽഫോൻസാമ്മ&oldid=1286878" എന്ന താളിൽനിന്ന് ശേഖരിച്ചത്