ഷെർലക് ഹോംസ്
| ഷെർലക് ഹോംസ് | |
|---|---|
ഷെർലക് ഹോംസിന്റെ ചായ ചിത്രം ,സിഡ്നി പാജെറ്റ് 1891 വരച്ചത് |
|
| ആദ്യം പ്രത്യക്ഷപ്പെട്ടത് | എ സ്റ്റഡി ഇൻ സ്കാർലെറ്റ് (1887) |
| അവസാനം പ്രത്യക്ഷപ്പെട്ടത് | ദി കേസ് ബുക്ക് ഒഫ് ഷെർലക് ഹോംസ് (1927) |
| സ്രഷ്ടാവ് | സർ ആർതർ കോനൻ ഡോയൽ |
| Episode count | നാല് നോവലുകൾ അമ്പത്തിയാറ് ചെറുകഥകൾ |
| Information | |
| Gender | ആൺ |
| പ്രത്യേകതകൾ/ കഴിവുകൾ |
Deductive reasoning |
| ജോലി | Consulting detective |
| ജീവിതപങ്കാളി(കൾ) | അവിവാഹിതൻ |
| സഹോദരങ്ങൾ | മൈക്രോഫ്റ്റ് ഹോംസ് |
| വിലാസം | 221 ബി, ബേക്കർ സ്ട്രീറ്റ് |
| ദേശീയത | ഇംഗ്ലീഷ് |
ആർതർ കോനൻ ഡോയലിന്റെ(1859-1930) വിഖ്യാതമായ കുറ്റാന്വേഷണനോവലുകളിലെ കുറ്റാന്വേഷകനായ കഥാപാത്രമാണ് ഷെർലക് ഹോംസ്. സ്രഷ്ടാവിനേക്കാളും താൻ പിറന്നുവീണ ഗ്രന്ഥത്തെക്കാളും മഹത്ത്വമാർന്ന അസ്തിത്വവിശേഷം നേടിയ കഥാപാത്രമാണിത്. തീർത്തും കൽപ്പിത കഥാപാത്രമായിരിക്കുകയും അതേസമയം ജീവിക്കുന്ന യാഥാർത്ഥ്യമായി ലോകം വിശ്വസിക്കുന്ന പ്രതിഭാസവുമായി ഷെർലക് ഹോംസ് മാറി. ഡോയലിന്റെ ഈ അപസർപ്പകനായ കഥാപാത്രം എഴുതപ്പെട്ട് ദിവസങ്ങൾക്കകം ലോകവായനക്കാരെ വശീകരിച്ചു. ലണ്ടനിലെ ബേക്കർസ്ട്രീറ്റിലെ 221 B എന്ന മുറിയിൽ താമസമാക്കി തന്റെ സന്തത സഹചാരിയായ ഡോ. വാട്സണൊപ്പം നടത്തുന്ന കുറ്റാന്വേഷണം വളരെയധികം ഉദ്വേഗജനകമാണ്.
ഷെർലക് ഹോംസിനെ ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. ലോകത്ത് ആദ്യമായാണ് ഒരു കഥാപാത്രം ഇത്തരത്തിലാദരിക്കപ്പെടുന്നത് .
ഉള്ളടക്കം |
[തിരുത്തുക] അവലോകനം
വായനക്കാർക്കിടയിൽ തികച്ചും അമരനായ കഥാപാത്രമാണ് ഷെർലക് ഹോംസ്. കോനൻ ഡോയൽ ഹോംസിനെ സൃഷ്ടിക്കുമ്പോൾ ഈ കഥാപാത്രം ഇത്രമാത്രം വളരുമെന്ന് വിചാരിച്ചിരുന്നില്ല. പുസ്തകങ്ങൾ ഓരോന്നും പുറത്തിറങ്ങുംതോറും ഹോസ് ഡോയലിനെക്കാൾ വളർന്നു. തന്റെ ചരിത്രാഖ്യായികകളും ഗവേഷണവും നടത്തുന്നതിനു വേണ്ടി സമയം കണ്ടെത്തുന്നതിനായി ഡോയൽ ഹോംസ് മരണക്കെണി എന്ന നോവലിലൂടെ ഈ കഥാപാത്രത്തെ വധിച്ചു. പക്ഷേ ഇതു വായനക്കാർക്കിടയിൽ പ്രധിഷേധം സൃഷ്ടിച്ചു. കഥാകാരൻ വലിയ തെറ്റു ചെയ്തതായി അവർ വ്യാഖ്യാനിച്ചു.വായനക്കാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ ഗത്യന്തരമില്ലാതെ ഡോയലിനു The Empty House എന്ന തന്റെ കഥയിലൂടെ ഹോംസിനെ പുരരുജ്ജീവിപ്പിക്കേണ്ടി വന്നു. തിരികെ വന്ന ഹോംസ് വീണ്ടും കഥകളിൽ നിറഞ്ഞുനിന്നു. ഒടുവിൽ ഒരു കർഷകനായി ഷെർലക് ഹോസ് ആരാധക ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു[1]
[തിരുത്തുക] ഷെർലക് ഹോംസ് കഥാപാത്രമായുള്ള ആർതർ കോനൻ ഡോയലിന്റെ രചനകൾ
എ സ്റ്റഡി ഇൻ സ്കാർലെറ്റ് (A Study in Scarlet) എന്ന 1887-ൽ പുറത്തിറങ്ങിയ നോവലിലാണ് ഹോംസ് എന്ന കഥാപാത്രം ആദ്യമായി പുറത്തുവന്നത്. ആകെപ്പാടെ നാല് നോവലുകളിലും അൻപത്തിയാറ് ചെറുകഥകളിലും ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. ദി കേസ് ബുക്ക് ഓഫ് ഷെർലക്ക് ഹോംസ് എന്ന ചെറുകഥാസമാഹാരത്തിലാണ് ഡോയലിന്റെ സൃഷ്ടിയായി ഹോംസ് അവസാനം പ്രത്യക്ഷപ്പെട്ടത്. ഡോയലിനു ശേഷം മറ്റ് സാഹിത്യകാരന്മാരും ഹോംസിനെ കഥാപാത്രമാക്കി നോവലുകളും ചെറുകഥകളും രചിച്ചിട്ടുണ്ട്.
നാല് ചെറുകഥകൾ ഒഴികെയുള്ള രചനകളല്ലാം ഹോംസിന്റെ സുഹൃത്തായ ജോൺ വാട്സൺ ആഖ്യാനം ചെയ്യുന്ന രീതിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.
[തിരുത്തുക] നോവലുകൾ
- രക്തക്കളം (A Study in Scarlet) : 1887
- നാൽവർ ചിഹ്നം (The Sign of The Four) : 1890
- ബസ്കർവിൽസിലെ വേട്ടനായ (The Hound of the Baskervilles) : 1901-02
- ഭീതിയുടെ താഴ്വര (The Valley of Fear) : 1914-15
[തിരുത്തുക] ചെറുകഥാസമാഹാരങ്ങൾ
- ദി അഡ്വെഞ്ചഴ്സ് ഓഫ് ഷെർലക് ഹോംസ് (The Adventures of Sherlock Holmes) : 1891-92 (12 ചെറുകഥകൾ)
- ദി മെമ്വാർസ് ഒഫ് ഷെർലക് ഹോംസ് (The Memoirs of Sherlock Holmes) : 1892-93 (12 ചെറുകഥകൾ)
- കുറ്റാന്വേഷകന്റെ തിരിച്ചുവരവ് (The Return of Sherlock Holmes) : 1903-04 (13 ചെറുകഥകൾ)
- ഹിസ് ലാസ്റ്റ് ബോ (His Last Bow) : 1908-17 (7 ചെറുകഥകൾ)
- ഒരു കുറ്റാന്വേഷകന്റെ കേസ് ഡയറി (The Case Book of Sherlock Holmes) : 1921-27 (12 ചെറുകഥകൾ)
[തിരുത്തുക] അവലംബം
- ↑ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ഷെർലക് ഹോംസ് സമ്പൂർണ്ണകൃതികളുടെ അവതാരികയിൽ നിന്നും
[തിരുത്തുക] മറ്റ് ലിങ്കുകൾ
- ഷെർലക്ക് ഹോംസ് കാഴ്ചബംഗ്ലാവ്
- The Sherlock Holmes Society of London London society founded in 1951.
- Baker Street Dozen Sherlock Holmes in Books, Film and Media
- Bert Coules' website (BBC Radio 4 canonical and original stories, 1989–2004)
- Discovering Sherlock Holmes at Stanford University
- Sherlock Holmes Special Collections
- The Sherlock Holmes Collections at the University of Minnesota Special Collections and Rare Books
- Publication Order of Sherlock Holmes Stories by Arthur Conan Doyle
- Sherlock Holmes & The Hound of the Baskervilles
- A Thoroughgoing Listing of Sherlockian Pastiche Novels Unclubables
- Edward Winter, Chess and Sherlock Holmes