ഷിംഗിൾബാക്ക്
| ഷിംഗിൾ ബാക്ക് | |
|---|---|
| Tiliqua rugosa rugosa | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | ഉരഗം |
| നിര: | Squamata |
| കുടുംബം: | Scincidae |
| ജനുസ്സ്: | Tiliqua |
| വർഗ്ഗം: | T. rugosa |
| ശാസ്ത്രീയ നാമം | |
| Tiliqua rugosa (Gray, 1825)[1] |
|
| Subspecies | |
|
4, see text |
|
| Synonyms | |
|
Trachydosaurus rugosus |
|
ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഒരിനം നീല നാക്കൻ പല്ലിയാണ് ഷിംഗിൾബാക്ക് - shingleback . (ശാസ്ത്രീയനാമം:Tiliqua rugosa). പൈൻകോൺ ലിസാർഡ്, ബോഗ്ഗി, ബോബ്ടെയ്‌ൽ, സ്റ്റമ്പ് ടെയ്ൽഡ് ലിസാർഡ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു[2]. റെപ്റ്റൈലിയ ക്ലാസിൽ സ്കിൻസിഡെ കുടുംബത്തിൽ സ്ക്വാമാറ്റ എന്ന ഓർഡറിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. കടും നീലനിറത്തിലുള്ള വലിയ നാക്കാണ് ഇവയുടെ പ്രത്യേകത. ഇവയിൽ നാല് ഉപവിഭാഗങ്ങൾ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ മാത്രം കാണപ്പെടുന്നു[3] .
ഉള്ളടക്കം |
[തിരുത്തുക] വിവരണം
25 ഇഞ്ചാണ് ഇവയുടെ ശരീരത്തിന്റെ നീളം. ശത്രുക്കളിൽ നിന്നും രക്ഷ നേടാനായി ഇവ നാക്ക് പുറത്തേക്കു നീട്ടി ഉച്ചത്തിൽ ശബ്ദമുണ്ടാക്കാറുണ്ട്. കാഴ്ചയിൽ ഇവയുടെ തലയും വാലുമൊരു പോലിരിക്കുന്നു. ശത്രുക്കളിൽ നിന്നും രക്ഷനേടാൻ ഇവ ഈ ആശയക്കുഴപ്പം മാർഗ്ഗമാക്കുന്നു. വരണ്ട പ്രദേശങ്ങളിലാണ് ഇവ സാധാരണയായി വസിക്കുന്നത്. കറുത്ത ചെതുമ്പലുകൾ നിറഞ്ഞ കട്ടിയേറിയ പുറന്തോടാണ് ഇവയ്ക്കുള്ളത്. ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാനും ചൂടിൽ നിന്നും സംരക്ഷണത്തിനായും ഇവയെ ഈ പുറന്തോട് സഹായിക്കുന്നു.
ചെറുപ്രാണികൾ, ഇല, പൂവ്, കായ, ചത്ത മൃഗങ്ങളുടെ മാംസം എന്നിവയാണ് ഇവ സാധാരണയായി ആഹാരമാക്കുന്നത്. പല്ലി വർഗക്കാരെ പോലെ ഇവയും ഭക്ഷണം കൊഴുപ്പാക്കി വാലിൽ സൂക്ഷിക്കുന്നു.
[തിരുത്തുക] ഇനങ്ങൾ
കണ്ടെത്തിയിട്ടുള്ളതിൽ നാലിനങ്ങൾ:-[3]
- Tiliqua rugosa rugosa
- Tiliqua rugosa asper[4]
- Tiliqua rugosa konowi[5]
- റോട്ട്നെസ്റ്റ് ഐലൻഡ് ബോബ്ടെയിൽ / റോട്ട്നെസ്റ്റ് ഐലൻഡ് ഷിംഗിൾബാക്ക്: റോട്ട്നെസ്റ്റ് ദ്വീപ്, പടിഞ്ഞാറൻ ഓസ്ട്രേലിയ
- Tiliqua rugosa palarra[6]
[തിരുത്തുക] അവലംബം
- ↑ Gray, J.E. 1825. A synopsis of the genera of reptiles and Amphibia, with a description of some new species. Annals of Philosophy, 10:193—217
- ↑ City of Wanneroo (2009). "Bushland Critters" (PDF). http://www.wanneroo.wa.gov.au/cproot/2827/3/Topic%207%20-%20Bushland%20critters.pdf, ശേഖരിച്ചത്: 2010-11-09.
- ↑ 3.0 3.1 Tiliqua rugosa റെപ്‌റ്റൈൽ ഡാറ്റാബേസിൽ നിന്നും
- ↑ Gray, J. E. (1845). Catalogue of the specimens of lizards in the collection of the British Museum. London: Trustees of die British Museum/Edward Newman.
- ↑ Mertens, R. (1958). "Neue Eidechsen aus Australien". Senckenbergiana Biologica 39: 51–56. (ജർമൻ)
- ↑ Shea, G. M. (2000). "Die Shark-Bay-Tannenzapfenechse Tiliqua rugosa palarra subsp. nov.". In Hauschild, A.; Hitz, R.; Henle, K. et al.. Blauzungenskinke. Beiträge zu Tiliqua und Cyclodomorphus. Münster: Natur und Tier Verlag. താളുകൾ. 108–112. ISBN 3931587339. (ജർമൻ)
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്