ഷഹീദ് ഹസൻ ഖാൻ മേവാട്ടി ഗവൺമെൻ്റ് മെഡിക്കൽ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷഹീദ് ഹസൻ ഖാൻ മേവാട്ടി ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, നൽഹർ
തരംസർക്കാർ മെഡിക്കൽ കോളേജ്
സ്ഥലംNalhar, Nuh
28°05′26″N 76°58′23″E / 28.090662°N 76.973167°E / 28.090662; 76.973167
ക്യാമ്പസ്Rural
അഫിലിയേഷനുകൾUGC
വെബ്‌സൈറ്റ്www.gmcmewat.ac.in

ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തിലെ നുഹ് ജില്ലയിലെ നൽഹറിൽ നുഹിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ കോളേജും ആശുപത്രിയുമാണ് ഷഹീദ് ഹസൻ ഖാൻ മേവാതി ഗവൺമെന്റ് മെഡിക്കൽ കോളേജ്. [1]

വിവരണം[തിരുത്തുക]

കോളേജ് ദേശീയ പാത 8ൽ ഡൽഹിയിൽ നിന്ന് 75 കി.മി അകലെയും ഗുഡ്ഗാവിൽ നിന്നും 47 കി.മീ അകലെയും, ഫരീദാബാദിൽ നിന്ന് 57 കി.മീ അകലെയും സ്ഥിതി ചെയ്യുന്നു. ഹരിയാന സർക്കാർ നിയമനിർമ്മാണത്തിലൂടെ 2012-ൽ ഇത് നിലവിൽ വന്നു. കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി വിദ്യാഭ്യാസം നൽകുന്നു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോളേജാണിത്.  [2]

2013 മുതൽ ആദ്യ ബാച്ചിൽ പ്രവേശനം ലഭിച്ചു. ഫരീദാബാദിലെ ഗോൾഡ് ഫീൽഡ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഇവിടെയും ഹരിയാനയിലെ മറ്റ് മെഡിക്കൽ കോളേജുകളിലും കോഴ്‌സ് പഠിക്കുന്നുണ്ട്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എംബിബിഎസ് കോഴ്സിന്റെ കാലാവധി 4.5 വർഷം + ഒരു വർഷം നിർബന്ധിത മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്. ഡോ. പവൻ ഗോയൽ ആണ് ഇപ്പോഴത്തെ ഒഫീഷ്യൽ ഡയറക്ടർ.

കോളേജിൽ ഒരു ആശുപത്രിയും ഉൾപ്പെടുന്നു.

ഇതും കാണുക[തിരുത്തുക]

  • ഹരിയാനയിലെ മെഡിക്കൽ കോളേജുകളുടെ പട്ടിക

അവലംബം[തിരുത്തുക]

  1. GMC
  2. Notice from Haryana Government Medical Education And Research Department Order dated 27.07.2020 with Endst 01/41/2010-IHB-IV regarding officiating director appoinment.

പുറം കണ്ണികൾ[തിരുത്തുക]