ശ്രീവാഴുംകോട് (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീവാഴുംകോട് (മാസിക)

കൊല്ലത്തുനിന്നും 1918-ൽ പ്രസിദ്ധീകരണം ആരംഭിച്ച മാസികയാണ് ശ്രീവാഴുംകോട്. പിൽക്കാലത്തു മാസികയുടെ പ്രസിദ്ധീകരണം നിലച്ചു. ഇതിൽ പൊതുവായി തിരുവിതാംകൂറിനെ സംബന്ധിക്കുന്ന ചില ലേഖനങ്ങളും, ഇംഗ്ലീഷ് മാസികകളിൽ നിന്നും മറ്റും തർജ്ജമ ചെയ്ത ചെറുകുറിപ്പുകളുമാണ് അടങ്ങിയിരിക്കുന്നത്. 24 ഓളം പേജുകളാണ് ഇതിനുണ്ടായിരുന്നത്. കൊല്ലം മനോമോഹനം പ്രസ്സിൽ നിന്നും പുറത്തിറക്കിയ മാസികയുടെ പ്രസാധകൻ കെ.എം. കൃഷ്ണക്കുറുപ്പ് ആണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രീവാഴുംകോട്_(മാസിക)&oldid=3968897" എന്ന താളിൽനിന്ന് ശേഖരിച്ചത്