ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണം | |
|---|---|
ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ |
|
| സ്ഥലം | ലാഹോർ, പാകിസ്താൻ |
| Coordinates | 31°30′48.36″N 74°20′0.28″E / 31.5134333°N 74.3334111°ECoordinates: 31°30′48.36″N 74°20′0.28″E / 31.5134333°N 74.3334111°E |
| തീയതി | മാർച്ച് 3 2009 (UTC+5) |
| ആക്രമണരീതി | ambush |
| ആയുധം | AK47, grenades and rockets |
| മരണം | Five Pakistani policemen |
| പരിക്കേറ്റവർ | 6 Sri Lankan Cricketers and 2 staff + reserve umpire Ahsan Raza |
2009 മാർച്ച് 3-ന് പാകിസ്താനിലെ ഗദ്ദാഫി സ്റ്റേഡിയത്തിനടുത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിക്കുകയായിരുന്ന ബസ്സിനു നേരെ പന്ത്രണ്ടോളം വരുന്ന ആയുധധാരികൾ നിറയൊഴിച്ചു. ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിക്കു വേണ്ടി കളിക്കാർ സഞ്ചരിക്കുകയായിരുന്ന ബസ്സിനു നേരെയായിരുന്നു ആക്രമണം. ഇതിൽ ആറ് ശ്രീലങ്കൻ കളിക്കാർക്ക് പരുക്കേൽക്കുകയും 5 പോലീസുകാർ മരിക്കുകയും ചെയ്തു[1]. ആക്രമണസ്ഥലത്തുനിന്നും ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. [2]
2008 മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലെ പര്യടനം ഉപേക്ഷിച്ചതിനേത്തുടർന്നാണ് ശ്രീലങ്ക പാകിസ്താനിൽ പരമ്പരക്കെത്തിയത്. രണ്ട് ദിനങ്ങൾ പിന്നിട്ട രണ്ടാം ടെസ്റ്റും പരമ്പരയും ഉപേക്ഷിക്കപ്പെട്ടു. [3]
[തിരുത്തുക] പരിക്കേറ്റ ശ്രീലങ്കൻ കളിക്കാർ
[തിരുത്തുക] അവലംബം
- ↑ "Sri Lanka players hurt in attack". http://news.bbc.co.uk/2/hi/in_depth/7920260.stm, ശേഖരിച്ചത്: 2009-03-03.
- ↑ "Sri Lankan cricket team in shooting". Guardian. http://www.guardian.co.uk/sport/2009/mar/03/sri-lankan-cricket-team-shooting, ശേഖരിച്ചത്: 2009-03-03.
- ↑ "Pakistan v Sri Lanka in 2008/09". Cricket Archive. 3 March 2009. http://cricketarchive.com/Archive/Scorecards/211/211023/211023_bbb.html, ശേഖരിച്ചത്: 3 March 2009.