Jump to content

ശ്രീ ചെറുശ്ശേരി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ മേപ്പയൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ദേവീക്ഷഷേത്രമാണ് കൊഴുക്കല്ലൂർ ശ്രീ ചെറുശ്ശേരിക്ഷേത്രം. കൃഷ്ണഗാഥാകാരൻ ചെറുശ്ശേരി ഇവിടെ ഉപാസന നടത്തിയിരുന്നുവെന്ന് വിശ്വസിക്കുന്നു.

ഭഗവതിയോട് ഒരു ശ്രീരന്തത്തിനുണ്ടായിരുന്ന അഗാധമായ ഭക്തിയുടെ ഫലമായി നാഴികകൾക്കപ്പുറത്തു നിന്നും ദേവി ഇവിടേക്ക് എഴുന്നള്ളി അയ്യപ്പൻറെ സമീപം താമസമാക്കിയതിൻറെയും ചരിത്രമാണ്‌ 600 വർഷങ്ങൾക്കുമുമ്പ് സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രത്തിനുള്ളത്. കേരളത്തിൽ അപൂർവ്വമായിമാത്രംകാണുന്ന ബഹുവേരസമ്പ്രദായത്തിലുള്ള പ്രതിഷ്ഠയാണിവിടെ. ഇപ്പോഴും ഫലം നൽക്കികൊണ്ടിരിക്കുന്ന പ്ലാവിൽനിന്നും നൂറ്റാണ്ടുകൾക്ക് മുമ്പുതുരന്നെടുത്ത കാതലായ മണിതൂൺ ആണ് പ്രധാനപ്രതിഷ്ഠ. സമീപത്തെ പറമ്പിൽസ്ഥിതിചെയ്യുന്ന പ്ലാവിനെ ഇപ്പോയും ഭക്തിപൂർവ്വമാണ്‌ പ്രദേശവാസികൾ നോക്കികാണുന്നത്. കൃഷ്ണഗാഥാ ഗ്രന്ഥത്തിന്റെ താളിയോലയിൽ എഴുതിയ പ്രതിയാണ് ഇവിടെ പൂജിക്കുന്നത്.[അവലംബം ആവശ്യമാണ്] ചിങ്ങമാസം മുഴുവൻ കൃഷ്ണഗാഥാ പാരായണവും ചിങ്ങത്തിലെ പൗർണമിനാളിൽ ചെറുശ്ശേരി അനുസ്മരണപരിപാടികളും ഇവിടെ നടത്തിവരുന്നു.

ചതുരംഗ പുനരാവിഷ്‌കാരം

[തിരുത്തുക]

ചെറുശ്ശേരി ചതുരംഗത്തിൽ പ്രാവീണ്യം നേടിയത് ഈ ക്ഷേത്രാങ്കണത്തിൽ വെച്ചാണെന്നാണ് വിശ്വാസം. ഇവിടെ ചെറുശ്ശേരി സ്മൃതിയിൽ 'ചതുരംഗ' പുനരാവിഷ്‌കാരം നടത്താറുണ്ട്. 2012 ൽ നടന്ന ചതുരംഗ' പുനരാവിഷ്‌കാരത്തിൽ 16 വിരൽ സമചതുരത്തിൽ, 64 വിരൽ ചുറ്റളവുള്ള, 64 കളങ്ങളുള്ള മുള്ളിലവിൻ തടികൊണ്ടുള്ള പലകയും ആന, കുതിര, തേര്, കാലാൾ എന്നിവയുൾപ്പെടുന്ന ചതുരംഗ സേനയെയും കൂടാതെ, ദേവനും മന്ത്രിയും കരുക്കളും നിർമ്മിച്ചിരുന്നു. അന്തഃസാര വൃക്ഷമായ കരിമരുത്, ബഹിസ്സാരവൃക്ഷമായ തെങ്ങ്, നിസ്സാരവൃക്ഷമായ മുള്ളിലവ്, സർവസാരവൃക്ഷമായ കൊന്ന എന്നിവകൊണ്ടാണ് കരുക്കൾ രൂപപ്പെടുത്തിയത്.[1]

അവലംബം

[തിരുത്തുക]
  1. "കൊഴുക്കല്ലൂർ ചെറുശ്ശേരി ക്ഷേത്രത്തിൽ ചെറുശ്ശേരി സ്മൃതിയിൽ 'ചതുരംഗ' പുനരാവിഷ്‌കാരം". www.mathrubhumi.com. Retrieved 26 ജൂലൈ 2015.[പ്രവർത്തിക്കാത്ത കണ്ണി]