വർഗ്ഗത്തിന്റെ സംവാദം:കേരളത്തിന്റെ ലിംഗസമത്വചരിത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേരിൽ സംശയം[തിരുത്തുക]

"ലിംഗസമത്വ ചരിത്രം" എന്ന് ഈ വർഗ്ഗത്തിന് ഇട്ടിരിക്കുന്ന പേര് അത്ര ശരിയോ എന്ന് സംശയം... ലിംഗസമത്വത്തിന്റെ ചരിത്രമാണോ ഈ വർഗ്ഗത്തിൽ വരുന്ന താളുകളുടെ ഉള്ളടക്കം ? അതോ ലിംഗസമത്വത്തിനായുള്ള പോരാട്ടത്തിന്റെ ചരിത്രമോ ? ഇവരുടെ പ്രവർത്തനങ്ങൾമൂലം ലിംഗസമത്വം നമ്മുടെ സമൂഹത്തിൽ ഉണ്ടായി എന്ന് പറയാനാവുമോ ?

മറ്റൊന്ന് ഈ ലിഗംസമത്വം എന്ന പദം ഇപ്പോൾ പൊതുവിൽ ഉപയോഗിക്കുവാൻ വൈജ്ഞാനിക സമൂഹം മടിക്കുന്നുണ്ട് എന്ന മറ്റൊരു പ്രശ്നവുമുണ്ട്. gender എന്ന ഇംഗ്ലീഷ് പദത്തിന്റെ തത്തുല്യം പുരുഷ ലൈംഗികാവയവത്തെക്കുറിക്കുന്ന ഒരു വാക്കുപയോഗിച്ച് സൂചിപ്പിക്കേണ്ടിവരുന്നത് ഒരു ഗതികേട് തന്നെയാണല്ലോ. അതിലും ഒരു പുരുഷമേധാവിത്വം - ഭാഷയിലെ പുരുഷമേധാവിത്വം ദൃശ്യമാണല്ലോ. പക്ഷേ ജെൻഡർ എന്നതിന് കൊള്ളാവുന്ന ഒരു മലയാളവാക്ക് ഇനിയും ഉണ്ടായിട്ടുമില്ല. അതിനാൽ ജെൻഡർ എന്നു തന്നെ പ്രയോഗിക്കുക പതിവുണ്ട്. --Adv.tksujith (സംവാദം) 13:35, 6 മാർച്ച് 2013 (UTC)[മറുപടി]