വെള്ളപോക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സ്ത്രീകളുടെ യോനി സംബന്ധിയായ ഒരു അവസ്ഥയാണ് വെള്ളപോക്ക്. ഇംഗ്ലീഷ്: White Discharge. ശാസ്ത്രീയനാമം: Leucorrhoea. ഇതിനെ നാട്ടുഭാഷയിൽ അസ്ഥിസ്രാവം എന്നു വിളിക്കുന്നു എങ്കിലും അസ്ഥികളുമായി ബന്ധമൊന്നുമില്ല. ഇത് ഒരു രോഗമല്ല; മറിച്ച് ശരീരത്തിന്റെ തന്നെ പ്രതിരോധപ്രക്രിയകളിലൊന്നാണ്. യോനിയുടെ രാസസംതുലനവും രോഗപ്രതിരോധവും ലക്ഷ്യമാക്കി ശരീരം പ്രതിപ്രവർത്തിക്കുന്നതാണ് ഇത്തരത്തിൽ വെളുത്ത സ്രവം വരാൻ കാരണം.