വിൽ ഗോൾഡ്സ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൽ ഗോൾഡ്സ്റ്റൺ
ജനനം1878
മരണം1948 (വയസ്സ് 69–70)
ദേശീയതEnglish
തൊഴിൽMagician

വിൽ ഗോൾഡ്സ്റ്റൺ (ജീവിതകാലം: 1878-1948) ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ജീവിച്ചിരുന്ന ഒരു ഇംഗ്ലീഷ് സ്റ്റേജ് മാന്ത്രികനായിരുന്നു.

ഔദ്യോഗിക ജീവിതം[തിരുത്തുക]

വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ലിവർപൂൾ നഗരത്തിൽ ജനിച്ച ഗോൾഡ്സ്റ്റൺ തന്റെ പതിനൊന്നാമത്തെ വയസ്സിൽത്തന്നെ മാന്ത്രിക വിഷയങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഒരു പ്രകടനക്കാരനെന്ന നിലയിൽ "മാജിക് ട്രിക്കുകളുടെ" വിപണനത്തിലും ഏർപ്പെട്ടിരുന്ന അദ്ദേഹം 1905-1914 കാലഘട്ടങ്ങളിൽ മദ്ധ്യ ലണ്ടനിലെ ഗാമേജസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ ജോലി ചെയ്തിരുന്നു. ഈ സമയത്ത് അദ്ദേഹം മജീഷ്യൻ ആന്വൽ (1907-1912) എന്ന പ്രസിദ്ധീകരണത്തിന്റെ ഗ്രന്ഥപരിശോധനയിലേർപ്പെടുകയും 1912 ൽ വിൽ ഗോൾഡ്സ്റ്റൺസ് എക്സ്ക്ലൂസീവ് മാജിക്കൽ സീക്രട്ട്സ് എന്ന പുസ്തകം ആയിരം പതിപ്പുകളിൽ പുറത്തിറക്കുകയും 1977 ൽ ഇതു പുനഃപ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.[1]

പ്രശസ്ത ഐന്ദ്രജാലികൻ ഹാരി ഹൌഡിനിയുടെ ഒരു ആജീവനാന്ത സുഹൃത്തായിരുന്നു അദ്ദേഹം.[2] ഹൌഡിനിയുടെ ജീവചരിത്രകാരൻ വില്യം ലിൻഡ്സെ ഗ്രെഷാം സൂചിപ്പിക്കുന്നതനുസരിച്ച് "ലണ്ടനിലെ മാജിക് വ്യാപാരി വിൽ ഗോൾഡ്സ്റ്റണുമായുള്ള ഹൌഡിനിയുടെ കത്തിടപാടുകൾ ഇരുപത് വർഷത്തോളം നീളുന്നതായിരുന്നു; എസ്‌കേപ്പ് കിംഗ് തന്റെ സുഹൃത്തുമായി ആഴ്ചയിൽ ഒരിക്കലെങ്കിലും കത്തിടപാടുകൾ നടത്തിയിരുന്നു."[3] ഹൌഡിനിയുടെ ഹാൻഡ്‌കഫ് സീക്രട്ട്സ് (1909) എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് ഗോൾഡ്സ്റ്റൺ മേൽനോട്ടം വഹിക്കുകയും 1921 ൽ അദ്ദേഹത്തിന്റെ മാജിക്കൽ റോപ്പ് ടൈസ് ആന്റ് എസ്‌കേപ്സ് പ്രസിദ്ധീകരിക്കുകയും ചെയ്തു.[4][5] ഗോൾഡ്സ്റ്റൺ മറ്റ് നിരവധി മാന്ത്രികരുടെ കൃതികൾ സ്വന്തം പ്രസിദ്ധീകരണ കമ്പനിയായ വിൽ ഗോൾഡ്സ്റ്റൺ ലിമിറ്റഡ് വഴി പ്രസിദ്ധീകരിച്ചിരുന്നു. 1911 ൽ അദ്ദേഹം സ്ഥാപിച്ച ആസ്ഥാനമായുള്ള മാന്ത്രികരുടെ ക്ലബ്ബിന്റെ സ്ഥാപകനും പ്രസിഡന്റുമായിരുന്നു അദ്ദേഹം.

മാന്ത്രികതയുടെയും മിഥ്യാധാരണകളുടെയും ചരിത്രത്തെക്കുറിച്ചുള്ള സമർത്ഥനായ എഴുത്തുകാരനായിരുന്നു ഗോൾഡ്സ്റ്റൺ. മാന്ത്രികരുടെ രഹസ്യങ്ങൾ വെളിപ്പെടുത്തിയതിന്റെ പേരിൽ ചിലപ്പോഴൊക്കെ അദ്ദേഹം വിമർശിച്ചിക്കപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഗോൾഡ്സ്റ്റൺ എഴുതി: "എന്റെ തൊഴിലിലെ ഏറ്റവും ബുദ്ധിമാന്മാരായ പലരും സ്വാർത്ഥതയോടെ അവരുടെ രഹസ്യങ്ങൾ മറച്ചുവയ്ക്കുകയും അവ തങ്ങളോടൊപ്പം അവരുടെ ശവക്കുഴിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു എന്നത് ഒരു വസ്തുതയാണ്. ഹൌഡിനിയേയും ചുങ് ലിംഗ് സൂയിയേയും ഇതിലെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അത് ന്യായമായ രീതിയല്ല. മാജിക് അതിന്റെ സ്രഷ്‌ടാക്കൾ കടന്നുപോയതിനുശേഷവും ജീവിക്കണം. ഇതു നിർവഹിക്കേണ്ട ചുമതല എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു, വിശ്വസിക്കുക, എന്റെ മരണശേഷം, ഞാൻ ആരംഭിച്ച ജോലികൾ തുടരാൻ മറ്റുള്ളവരെ അനുവദിക്കേണ്ടതുണ്ട്.[6]

ആസൂത്രിതമായ ഒരു ആത്മഹത്യയുടെ ഫലമാണ് ചുങ് ലിംഗ് സൂയുടെ മരണമെന്ന് അദ്ദേഹം തന്റെ സെൻസേഷണൽ ടെയിൽസ് ഓഫ് മിസ്റ്ററി മെൻ (1929) എന്ന പുസ്തകത്തിൽ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായത്തെ മറ്റ് മാജിക് ചരിത്രകാരന്മാരായ വിൽ ഡെക്സ്റ്റർ, ജിം സ്റ്റെയ്ൻ‌മെയർ എന്നിവർ വിമർശിച്ചിരുന്നു.[7][8]

അവലംബം[തിരുത്തുക]

  1. Exclusive "Project: Magic Inventors" Archived 2019-11-18 at the Wayback Machine.. Retrieved 28 June 2016.
  2. Cannell, John Clucas. (1931). The Secrets of Houdini. Dover Publications, Inc. p. 64
  3. Gresham, William Lindsay. (1959). Houdini: The Man Who Walked Through Walls. Holt. p. 111
  4. Gresham, William Lindsay. (1959). Houdini: The Man Who Walked Through Walls. Holt. p. 163
  5. Gill, Robert. (1976). Magic as a Performing Art: A Bibliography of Conjuring. Bowker. p. 101
  6. "Will Goldston's Spy Service" Archived 2015-06-26 at the Wayback Machine.. Retrieved 28 June 2016.
  7. Dawes, Edwin A. (1979). The Great Illusionists. Chartwell Books. p. 183. ISBN 978-0715377734 "Goldston's thesis has been clinically dissected and exposed for what it is worth by Will Dexter, and the farrago of inaccurate statements simply underlines the fact that he was, as his title patently proclaimed, selling Sensational Tales."
  8. Steinmeyer, Jim. (2006). The Glorious Deception: The Double Life of William Robinson, aka Chung Ling Soo, the Marvelous Chinese Conjurer. Da Capo Press. p. 416. ISBN 978-0786717705
"https://ml.wikipedia.org/w/index.php?title=വിൽ_ഗോൾഡ്സ്റ്റൺ&oldid=3931783" എന്ന താളിൽനിന്ന് ശേഖരിച്ചത്